കുമ്പനാട്: ഇന്ത്യ പെന്തക്കോസ് ദൈവസഭ 102മത് ജനറൽ കൺവെൻഷന്റെ ചിന്താവിഷയമായി ആരാധന പ്രവർത്തനം സാക്ഷികരണം എന്നിവ തിരഞ്ഞെടുത്തു. ജൂലൈ 26ന് ഓൺലൈനിൽ ചേർന്ന് ജനറൽ കൗൺസിൽ യോഗത്തിൽ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോക്ടർ വത്സൻ എബ്രഹാം വിഷയം അവതരിപ്പിച്ചു. പുതിയ നിയമവ്യവസ്ഥ പ്രകാരം നാം ദൈവത്തെ ആരാധിക്കണമെന്നും കർത്താവ് വരുവോളം ദൈവരാജ്യ വ്യാപ്തിക്കായി പ്രവർത്തിക്കണമെന്നും മഹാ നിയോഗമനുസരിച്ച് ലോകമെങ്ങും സാക്ഷിയാകണമെന്നും അദ്ദേഹം പ്രബോധിപ്പിച്ചു. 2026 ജനുവരി 11 ഞായർ മുതൽ 18 ഞായർ വരെ കുമ്പനാട് ഹെബ്രോൺപുരത്ത് കൺവെൻഷൻ നടക്കും. പാസ്റ്റർമാരായ വത്സൻ എബ്രഹാം ജനറൽ പ്രസിഡന്റ് ഫിലിപ്പ് പീതോമസ് വൈസ് പ്രസിഡന്റ് പാസ്റ്റർ ബേബി വർഗീസ് ജനറൽ സെക്രട്ടറി തോമസ് ജോർജ് ബ്രദർ വർക്ക് എബ്രഹാം ജോയിന്റ് സെക്രട്ടറിമാർ ബ്രദർ ജോൺ ജോസഫ് എന്നിവർ നേതൃത്വം നൽകും.
കുമ്പനാട് കൺവെൻഷൻ ചിന്താവിഷയം തിരഞ്ഞെടുത്തു
