ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് കർശന ശിക്ഷ വ്യവസ്ഥ എന്ന ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ജീവൻ വലിയതൻ തടവു ശിക്ഷയും 10 ലക്ഷം രൂപ വരെ പുഴയുമാണ് ശിക്ഷയായി ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിർബന്ധിത മതം മാറ്റം ജാമ്യമില്ല കുറ്റം ആയിരിക്കും. വാറന്റില്ലാതെ തന്നെ അറസ്റ്റ് ചെയ്യാൻ ബില്ലിൽ വ്യവസ്ഥയുന്നുണ്ട്. ഓഗസ്റ്റ് 19 ആരംഭിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കാനാണ് പുഷ്കർ സിംഗ് ദാമി സർക്കാരിന് തീരുമാനം. അനധികൃത മതപരിവർത്തനം നടത്തുന്നവർക്ക് ചുരുങ്ങിയത് ഏഴ് വർഷം തടവ് ലഭിക്കും. പരമാവധി ശിക്ഷ 14 വർഷം മുതൽ 20 വർഷം വരെ തടവാണ്. കൂട്ട മതപരിവർത്തനം നടത്തുന്നവർക്ക് ഏഴുവർഷം മുതൽ 14 വർഷം ശിക്ഷയാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർ വനിതകൾ മാനസിക വെല്ലുവിളി നേരിടുന്നവർ എസ് സി എസ് ടി തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവരെ നിർബന്ധമായി മതം മാറ്റുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കും. അഞ്ചുവർഷം മുതൽ 14 വർഷം വരെയാണ് ഈ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് ശിക്ഷയെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. മതപരിവർത്തനം നടത്താൻ വിദേശ ഫണ്ട് ലഭിക്കുന്നവർക്ക് ഏഴുവർഷം മുതൽ 14 വർഷം വരെയാണ് ശിക്ഷ. മതപരിവർത്തന ലക്ഷ്യം വിട്ടു വിവാഹം കഴിക്കുന്നവർക്ക് 20 വർഷം കഠിന തടവ് ലഭിക്കും. വിവാഹ സമയത്ത് മതം മറച്ചുവയ്ക്കുന്നവർക്ക് മൂന്നുവർഷം മുതൽ 10 വർഷം വരെ തടവിശേഷ ലഭിക്കും എന്നാണ് ബില്ലിൽ വ്യക്തമാക്കിയിരിക്കുന്നത്. നിർബന്ധം മതപരിവർത്തനം നടത്തുന്നവരെ വാറന്റില്ലാതെ എന്നെ അറസ്റ്റ് ചെയ്യാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. സെഷൻസ് കോടതിയിലാണ് വിചാരണ. മനസ്സിലായ വ്യക്തി കുറ്റക്കാരൻ അല്ലെന്ന് ബോധ്യമായാൽ മാത്രമേ ജാമ്യം അനുവദിക്കാവൂ. പാരിതോഷികം പണം തൊഴിൽ സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയിലൂടെ നടത്തുന്ന മതപരിവർത്തനം കുറ്റകരമാണെന്നും ബില്ലിൽ വിശദീകരിച്ചിട്ടുണ്ട്.
നിർബന്ധിത മതപരിവർത്തന നിയമം കർശനമാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ
