ഹരിയാന: അസംബ്ലീസ് ഓഫ് ഗോഡ് ഹരിയാന ഡിസ്ട്രിക്റ്റ് കൗൺസിലിന്റെ പന്ത്രണ്ടാമത് കോൺഫറൻസ് സെപ്റ്റംബർ 22 , 23 തീയതികളിൽ
ജീരക്പൂരിൽ നടന്നു.
അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തക സമിതിയെ കോൺഫറൻസ് തിരഞ്ഞെടുത്തു. റവ. റ്റോമി ജോസഫ് (ചെയർമാൻ), റവ. മനോഹർ രാജാ (വൈസ് ചെയർമാൻ), റവ. പ്രമോദ് കുമാർ (സെക്രട്ടറി), റവ.റോബിൻസൺ വി.ജെ. (ട്രഷറർ), റവ. റുഷവ് താണ്ടി (കമ്മിറ്റി മെമ്പർ) എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ.
അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ജനറൽ സെക്രട്ടറി റവ. വി.സി. ജോർജുകുട്ടി കോൺഫറൻസിന്റെ മുഖ്യ പ്രഭാഷകനായിരുന്നു. ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട റവ. റ്റോമി ജോസഫ് കഴിഞ്ഞ 32 വർഷമായി ഉത്തര ഭാരതത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഒരു നല്ല സംഘാടകനായി കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ഈ മലബാറുകാരൻ.
