വയനാട്: വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള ഇന്ത്യാ പ്രാർത്ഥനാ യാത്ര ഒക്ടോ.11 മുതൽ ആരംഭിക്കും.വർത്തമാനകാല സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ എസ്തേറിന്റെ കാലത്തെപ്പോലെ ലോക വ്യാപകമായി പ്രാർത്ഥന ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഏറ്റവും അധികമായി വർധിച്ചിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സംസ്ഥാനങ്ങളിലൂടെ റോഡ് മാർഗ്ഗം സഞ്ചരിച്ച് പ്രാർത്ഥിക്കുവാനും പൊതു പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിച്ച് ഡൽഹിയിൽ എത്തിച്ചേരാനും പിന്നീട് മറ്റ് സംസ്ഥാനങ്ങളിൽ പ്രാർത്ഥനാ യോഗങ്ങൾ നടത്തി മടങ്ങി വരുവാനും ആണ് പ്ലാൻ ചെയ്തിട്ടുള്ളത്.
ഭാരതത്തിലെ പ്രയർ മൂവ്മെന്റ്കളുടെ ലീഡേഴ്സിനെ മാത്രം ഉൾപ്പെടുത്തി ഒക്ടോബർ 17, 18 തീയതികളിൽ ഡൽഹിയിൽ ക്രമീകരിച്ചിട്ടുള്ള നാഷണൽ പ്രയർ കോൺഫറൻസിലും സംബന്ധിക്കും. ഭാരതയാത്രയ്ക്ക് പാസ്റ്റർ കെ. ജെ. ജോബ് -വയനാട് നേതൃത്വം നൽകും. വിവരങ്ങൾക്ക് ഫോൺ: +918157089397.
ഒരു നേർക്കാഴ്ച:
മതേതര ഇന്ത്യയുടെ മുഖച്ഛായ മാറുകയാണ്. ന്യൂനപക്ഷമായ ക്രിസ്ത്യാനികൾ ഇന്ത്യയിൽ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. ഏതാണ്ട് തൊള്ളായിരത്തോളം സുവിശേഷ പ്രവർത്തകർ വിവിധ സംസ്ഥാനങ്ങളിലായി ജയിലറകളിലാണ്. 13 സംസ്ഥാന ഗവൺമെന്റുകൾ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കി കഴിഞ്ഞു.
യഥാർത്ഥത്തിൽ സുവിശേഷകർക്കെതിരെയുള്ള ഭൂരിപക്ഷം പരാതികളും വ്യാജമാണ്. സുവിശേഷ വേലക്കാരെ കുടുക്കുവാൻ ചിലഗ്രൂപ്പുകൾ കെട്ടിച്ചമയ്ക്കുന്ന വ്യാജ കഥകളാണ്. സ്വമേധയാ ക്രിസ്തുവിലേക്ക് വന്ന പാവം മനുഷ്യരെ ഭീഷണിപ്പെടുത്തി, പലതും പറഞ്ഞു പേടിപ്പിച്ച് സുവിശേഷകൾക്കെതിരെ മൊഴി കൊടുപ്പിക്കും. അങ്ങനെ സുവിശേഷകർ ജയിലറക്കുള്ളിൽ അടയ്ക്കപ്പെടും. പലർക്കും ദീർഘനാളായി ജാമ്യം പോലും ലഭിക്കുന്നില്ല. സുപ്രീംകോടതിയിൽ നിയമപരമായി വാദിച്ചിട്ടും കാര്യമായ ഫലമുണ്ടായിട്ടില്ലായിരുന്നു.
എന്നാൽ ഇപ്പോൾ നടന്ന ആശാവഹമായ ഒരു കാര്യം:മതപരിവർത്തനത്തിനെതിരെ കർശന നിയമങ്ങൾ പാസാക്കിയ പാസാക്കിയ രാജ്യത്തെ 12 സംസ്ഥാനങ്ങൾക്ക് ബഹു.സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ചില ആഴ്ചക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസ് ഉള്ളടക്കം.
ഈ സാഹചര്യത്തിൽ എന്ത് ചെയ്യണം ? ബൈബിളിലെ Esther ന്റെ കാലത്ത് നടന്ന പ്രാർത്ഥന പോലെയുള്ള ശക്തമായ പ്രാർത്ഥന അല്ലാതെ ഇന്ത്യൻ സഭകൾക്ക് മറ്റു വഴികളില്ല.
