പുനലൂർ : തൂലികത്തഴമ്പേറ്റ പ്രതിഭകൾ ചൂടുള്ള അനുഭവങ്ങൾ പങ്കുവെച്ച ക്രൈസ്തവ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ഒത്തുചേരൽ അവിസ്മരണീയമായി!
ഒക്ടോബർ 11ന് പുനലൂർ ബഥേൽ ബൈബിൾ കോളേജാണ് ചരിത്ര സമ്മേളനത്തിന് വേദിയായത്. ലോകമെങ്ങുമുള്ള മലയാളി പെന്തക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷനാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്.
മീഡിയ അസോസിയേഷൻ പ്രസിഡൻ്റും ചർച്ച് ഓഫ് ഗോഡ് മുൻ അസിസ്റ്റൻ്റ് ഓവർസിയറുമായ
റവ. പി.ജി.മാത്യൂസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മരുപ്പച്ച ചീഫ് എഡിറ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ഡോ. കെ.ജെ.മാത്യു മുഖ്യ പ്രഭാഷണം നടത്തി. മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുളളംകാട്ടിൽ
യോഗ നടപടികൾ നിയന്ത്രിച്ചു. ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് ആമുഖ പ്രസംഗം നടത്തി. ഹാലേലൂയ്യാ ചീഫ് എഡിറ്റർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, സ്വർഗ്ഗീയധ്വനി ചീഫ് എഡിറ്റർ
ഫിന്നി പി മാത്യു, ക്രൈസ്തവ സാഹിത്യ അക്കാദമി പ്രസിഡൻ്റ് ടോണി ഡി ചെവൂക്കാരൻ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. പാസ്റ്റർ ഫിന്നി ജോർജ്ജ് പുനലൂർ, ക്രൈസ്തവ ബോധി ജനറൽ പ്രസിഡൻ്റ് ഷാജൻ ജോൺ ഇടക്കാട്, അസംബ്ലീസ് ഓഫ് ഗോഡ് മീഡിയ അസോസിയേഷൻ പ്രസിഡൻ്റ്
പാസ്റ്റർ ഡി കുഞ്ഞുമോൻ പോത്തൻകോട്, ശാരോൺ റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് കൊല്ലംകോട് എന്നിവർ പ്രസംഗിച്ചു. ലിഷ കാതേട്ട്, മെർലിൻ ഷിബു എന്നിവർ ഗാനങ്ങൾ ആലപിച്ചു.
സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള അവാർഡുകൾ മുതിർന്ന എഴുത്തുകാരൻ ഡോ. എം സ്റ്റീഫൻ കോട്ടയം, ബഥേൽ ബൈബിൾ കോളജ് പ്രിൻസിപ്പാൾ ഡോ. ജയിംസ് ജോർജ്ജ് വെണ്മണി എന്നിവർ സമ്മാനിച്ചു. ചാക്കോ കെ.തോമസ് ബെംഗളുരു (മികച്ച ലേഖനം), ഗ്രേസ് സന്ദീപ് വയനാട് (മികച്ച ഫീച്ചർ) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.
ജോയി മാത്യു നെടുംകുന്നം
രചിച്ച ‘ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾ’ , ജോൺസൺ കണ്ണൂർ രചിച്ച ‘ഉരുക്കുലയിലെ വചന പ്രഭ’ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. പാസ്റ്റർ കെ ജെ ജോബ് പ്രാർത്ഥന നയിച്ചു. ജോജി ഐപ്പ് മാത്യൂസ്, സജി നടുവത്ര, സന്ദീപ് വിളമ്പുകണ്ടം എന്നിവർ നേതൃത്വം നൽകി.

