കൊല്ലം: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ചാത്തന്നൂർ സെൻ്റർ 26 – മത് കൺവൻഷൻ നവംബർ 26 ബുധനാഴ്ച കാരംകോട് സ്പിന്നിംഗ് മില്ലിനു സമീപം ഗിലയാദ് ഗ്രൗണ്ടിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തങ്കച്ചൻ ജോർജ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ റ്റി. ഇ. വർഗീസ്, തോമസ് മാമ്മൻ , വർഗീസ് ഏബ്രഹാം,
അനീഷ് തോമസ്, സാബു ചാപ്രാത്ത്, എന്നിവർ പ്രസംഗിക്കും. 30ന് സമാപന സമ്മേളനത്തിൽ പാസ്റ്റർ കെ.സി. തോമസ് പ്രസംഗിക്കും.
കൺവൻഷനോടനുബന്ധിച്ച് ശുശ്രൂഷക കുടുംബ സംഗമം, സണ്ടേസ്കൂൾ ,
പി വൈ പി എ, വുമൺ ഫെലോഷിപ്പ് വാർഷിക മീറ്റിംഗുകളും നടക്കും. സെന്റർ എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നല്കുമെന്ന് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ രാജൻ വർഗീസ് അറിയിച്ചു.
