തടിയൂർ: തടിയൂർ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 27 മുതൽ 29 വരെ വെട്ടിത്തറ പടിക്ക് സമീപം പുളിക്കൽ ബ്രദർ സജിയുടെ ഭവനാങ്കണത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും. ചർച്ച് ഓഫ് ഗോഡ് കുമ്പനാട് സെന്റർ പാസ്റ്റർ ഏബ്രഹാം മാത്യു കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
ദിവസവും വൈകിട്ട് 5.30 മുതൽ 9 വരെ നടക്കുന്ന യോഗങ്ങളിൽ
പാസ്റ്റർ അനിഷ് കാവാലം, ഡോ. ഷിബു കെ മാത്യു, പാസ്റ്റർ സജു ചാത്തന്നൂർ എന്നിവർ പ്രസംഗിക്കും. പ്ലാങ്കമൺ ബ്ലസിംഗ് വോയിസ് ഗാന ശുശ്രൂഷ നയിക്കും. സഭാ പാസ്റ്റർ റ്റി ജെ ജയിംസ്, സെക്രട്ടറി ബ്രദർ സണ്ണി ചെക്കാട്ട്, കൺവൻഷൻ കോർഡിനേറ്റർ ബ്രദർ സജി എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഫോൺ: +91 96562 24174, +91 99478 04590, +91 9873 129303
