ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെൻ്റർ കൺവൻഷൻ ഒക്ടോബർ 31 മുതൽ നവംബർ 2 വരെ ബണ്ണാർഗട്ടെ, കലേന അഗ്രഹാര, എംഎൽഎ ലേഔട്ട്, അൽവെർണ ഭവൻ ഹാളിൽ
നടക്കും.
ചർച്ച് ഓഫ് ഗോഡ് കർണാടക കൗൺസിൽ സെക്രട്ടറിയും ബാംഗ്ലൂർ സൗത്ത് സെൻ്റർ പാസ്റ്ററുമായ ജോസഫ് ജോൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 6 മുതൽ 9 വരെ നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ സുബാഷ് കുമരകം ,ജോ തോമസ് ബാംഗ്ലൂർ എന്നിവർ പ്രസംഗിക്കും.
ബ്രദർ. ഇമ്മാനുവേൽ കെ.ബി , പാസ്റ്റർ റിനു തങ്കച്ചൻ, സിസ്റ്റർ കെസിയ ജെയിംസ്, കെൻസൺ സാം അലക്സ് എന്നിവർ ഗാനശുശ്രൂഷ നിർവഹിക്കും.
ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.
സൗത്ത് സെൻ്റർ പാസ്റ്റർ ജോസഫ് ജോൺ, പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ് ( സെക്രട്ടറി), ബ്രദർ .ലിജോ ജോർജ് (ട്രഷറർ), ബ്രദർ . ബെൻസൺ ചാക്കോ , പാസ്റ്റർ പോൾസൺ ഏബ്രഹാം ( പബ്ലിസിറ്റി കൺവീനേഴ്സ് ) എന്നിവരും സെൻ്ററിലെ വിവിധ ശുശ്രൂഷകരും നേതൃത്വം നൽകും.
വാർത്ത: ബെൻസൺ ചാക്കോ
