മുംബൈ : ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ വൈ.പി.ഇ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21-23 വരെ ചർച്ച് ഓഫ് ഗോഡ് മഹനീയം ക്യാമ്പസിൽ വച്ച് യൂത്ത് ക്യാമ്പ് നടന്നു. റീജിയണൽ വൈ.പി.ഇ ഡയറക്ടർ പാസ്റ്റർ ഷിജു തോമസ്സിന്റെ അധ്യക്ഷതയിൽ നടന്ന പ്രഥമ മീറ്റിംഗിൽ റീജിയണൽ ഓവർസിയർ പാസ്റ്റർ ഇ.പി. സാംകുട്ടി പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. “മുഖാമുഖം യേശുവുമായി” എന്ന തീം ആസ്പദമാക്കി ക്രിസ്തുവിനെ ലക്ഷ്യമാക്കി ഓടുവാനും ആ ദർശനം പ്രാപിക്കുവാനും ഈ ക്യാമ്പ് സഹായിക്കട്ടെ എന്ന് ഉത്ഘാടന പ്രസംഗത്തിൽ ഓർപ്പിച്ചു.
വിവിധ സെഷനുകളിൽ ഇവാ. ജോബിൻ സാം. മാത്യു ( ബാംഗ്ലൂർ) ഇവാ. സിബി മാത്യു (ബാംഗ്ലൂർ), പാസ്റ്റർ ആൽബി തോമസ്സ് (കേരള) എന്നിവർ ക്ലാസ്സുകൾ നയിച്ചു. പരിശുദ്ധാത്മ സാനിധ്യം നിറഞ്ഞുനിന്ന എല്ലാ സെക്ഷനുകളും യുവജനങ്ങൾക്ക് അനുഗ്രഹമായി.
പാസ്റ്റർ മാർക്ക് ത്രിഭുവന്റെ നേത്യത്വത്തിലുള്ള ടീം ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേത്യത്വം നൽകി. കൂടാതെ റിജിയണിലെ വിവിധ സഭകളിൽ നിന്നുള്ള യുവജനങ്ങളും വിവിധ സെഷനുകളിൽ ഗാന ശുശ്രൂഷകൾക്ക് നേത്യത്വം നൽകി.
രണ്ടാം ദിവസം പാസ്റ്റർ ഷിബു മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന റ്റാരി മീറ്റിംഗിൽ പാസ്റ്റർ ഷിബു വർഗീസ്, പാസ്റ്റർ ബിജു എം. ജി, റീജിയണിലെ മറ്റു ദൈവദാസന്മാർ എന്നിവർ പങ്കെടുത്തു. റ്റാരി മീറ്റിംഗ് പരിശുദ്ധാന്മാവിന്റെ പകർച്ചയായിത്തീർന്നു. അനേക യുവജനങ്ങക്ക് പരിശുദ്‌ധാത്മ സ്നാനത്തിനും കൃപാവരപ്രാപണത്തിനും അത് കാരണമായി. പത്തിൽ അധികം കുഞ്ഞുങ്ങൾ വിശ്വാസ സ്നാനത്തിനായി സമർപ്പിച്ചു. മുപ്പത്തഞ്ഞിലധികം ആളുകൾ പൂർണ സമയ സുവിശേഷ വേലക്കായി സമർപ്പിച്ചു.
ഈ കാലഘട്ടത്തിലെ യുവ തലമുറ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ ഉൾപ്പെടുത്തി പാസ്റ്റർ മനു കെ. ചാക്കോ നേതൃത്വം നൽകിയ
പ്രത്യേക കൗൺസലിംഗ് സെക്ഷനും, തുടർന്ന് വ്യക്തിഗത കൗൺസലിംഗും ക്യാമ്പിൽ ഒരു നവ അനുഭവമായിരുന്നു.
പാസ്റ്റർ ജിക്സൺ ജയിംസിന്റെ അധ്യക്ഷതയിൽ നടന്ന സമാപനയോഗത്തിൽ പാസ്റ്റർ ആൽബി തോമസ്സ് നടത്തിയ, പൂർണ്ണ സുവിശേഷവും,ക്രിസ്തുവിന്റെ വിളിയും എന്ന് വിഷത്തെ ആസ്പദമാക്കി നടത്തിയ മിഷൻ ചലഞ്ച് കടന്നു വന്ന യുവാക്കൾക്ക് ക്രിസ്തുവിന്റെ വേലക്ക് വേണ്ടിയുള്ള ഒരു പുതിയ ദിശാബോധം നൽകി, തുടർന്ന് നടന്ന പ്രാർത്ഥനയിൽ നൂറുകണക്കിന് യുവതി, യുവാക്കൾ ക്രിസ്തുവിന്റെ വേലക്കുവേണ്ടി സമർപ്പണത്തോടെ കടന്നു വന്നു.
റീജിയണൽ ട്രഷറാർ ബ്രദർ ടിജോ ചെറിയാൻ നന്ദി പ്രകാശിപ്പിച്ചു.
റീജിനൽ ഡയറക്ടർ പാസ്റ്റർ ഷിൻജു തോമസ്സ്, സെക്രട്ടറി ബെനൻ ആൽബ്രട്ട്, ട്രഷറാർ ടിജൊ ചെറിയാൻ കൂടാതെ വൈ.പി.ഇ ബോർഡ് ഉൾപ്പെട്ട വലിയ ടീം ക്യാബിൻ്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. റീജിയണിനലെ സീനിയർ ശുശ്രൂഷകന്മാരും പങ്കെടുത്തു.
റീജിനൽ ഓവർസ്സിയർ പാസ്റ്റർ ഇ.പി സാം കുട്ടിയുടെ പ്രാർത്ഥനയോടെ റീജിയണൽ യൂത്ത് ക്യാമ്പിന്
അനുഗൃഹീത സമാപ്തിയായി.
