പ്രമുഖ ദിനപത്രത്തിന്റെ തലക്കെട്ട് ശ്രദ്ധയും ആകർഷകവുമായി. കുപ്രസിദ്ധ കുറ്റവാളിയെ കുറിച്ചുള്ള വാർത്തയാണ്. പ്രമാതമായ ഒരു കുറ്റകൃത്യം ചെയ്ത് ജയിലിൽ ശിക്ഷ അനുഭവിക്കുന്ന കൊടും കുറ്റവാളി അധികൃതരുടെ കണ്ണുവെട്ടിച്ച് ജയിൽ ചാടി. ഉന്നത അധികാരികൾ യാതൊന്നും അറിഞ്ഞില്ല. അനാസ്ഥയുടെ മറ്റൊരു ചിത്രം. സിസിടിവി ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ എല്ലാം സജീവമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അതിവിദഗ്ധമായി ഈ മുങ്ങൽ നാടകത്തിന് പദ്ധതിയിട്ടത്.
ദീർഘനാളത്തെ പരിശ്രമവും കഠിനപ്രയത്നവും ജയിൽ അധികാരികളുടെ അനാസ്ഥയും അലമ്പാവും കൂടെയായപ്പോൾ സംഗതി സ്വകാര്യമായി. അധികാരികളുടെ കണ്ണ് വെട്ടിച്ച് ഒരു സുപ്രഭാതത്തിൽ കൊടും കുറ്റവാളി ജയിലിൽ നിന്നും മുങ്ങി. ജയിലിൽ ഇയാൾ കാട്ടിക്കൂട്ടിയ പല കാര്യങ്ങളും അധികാരികൾ ലാഘവ ബുദ്ധിയോടെയാണ് കണ്ടതാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ ഇടയായത്. മണിക്കൂറുകൾ നീണ്ട എത്തി ഒടുവിൽ അതിസാഹസികമായാണ് ഒരു കൈയില്ലാത്ത ഇയാളെ അധികാരികൾ കീഴടക്കിയത്. എന്നിട്ടും തെല്ലുപോലും കോസ് ഇല്ലാതെ പ്രസന്ന വദനനായി ഇയാൾ കാണപ്പെട്ടു.
ക്രൂരകൃത്യങ്ങൾ ചെയ്തശേഷം രക്ഷപ്പെടാൻ പെന്തക്കോസിൽ മുങ്ങുന്ന ചിലരുണ്ട്. പിന്നീട് അവർ നാളുകൾക്കു ശേഷം തൂവെള്ള കുപ്പായം ഇട്ട് ക്ലീൻ ഷേവ് ചെയ്ത് ആളുമാറി പുണ്യവാളന്മാരായി പൊങ്ങിവരും. കുറ്റകൃത്യം ചെയ്ത പലരും രക്ഷപ്പെടാൻ മുങ്ങുന്നത് പെന്തക്കോസ്തിലാണ്. പെന്തക്കോസ്ത് അവർക്ക് കുറച്ചുനാളത്തേക്ക് ഒളി വിടമാണ്. പാട്ടും പ്രാർത്ഥനയും ഭക്തിസാന്ദ്രമായ ജീവിതവും കൂട്ടായ്മ ബന്ധവും നല്ല സൗഹൃദങ്ങളും ഒക്കെയായി കഴിഞ്ഞ ഒരു സുപ്രഭാതത്തിൽ വലിയ സംഭവമായി അവർ പൊങ്ങിവരും. ചിലർ ഇതിനിടയിൽ വചന പഠനത്തിനും പോയി മടങ്ങി വരും. ഗ്ലോറി വിക്ടറി കാൽവരി പ്രൈസ് ദ ലോർഡ് എന്നൊക്കെ പറഞ്ഞ് നമ്മുടെ സഭ ആരാധനകളിലെ വിലപ്പെട്ട സമയം ഇത്തരം കുറ്റകൃത്യം ചെയ്തവർക്ക് സാക്ഷ്യത്തിനായി വിട്ടു കൊടുക്കാറുണ്ട്. അവരുടെ സാക്ഷ്യം കേട്ട് മൂക്കത്ത് കയ്യും വെച്ച് പിന്നീട് ഉച്ചഭാഷിണിയിലൂടെ പൊതു ലോകത്തെ അറിയിക്കാനും നിർബന്ധിതരാകും. മൃഷ്ടാനഭോജനവും കനത്ത കവറും കൂടെയാകുമ്പോൾ ആണ് നല്ല ഫോമിൽ ആകും. ഒരിക്കലും തീരാത്ത കള്ളക്കഥകളുടെ ഭാണ്ടക്കട്ടഴിച്ച് പൊടിപ്പും തൊങ്ങലും ഇല്ലാ കഥകളും മെനഞ്ഞ വാചാലതയോടെ അവതരിപ്പിക്കുമ്പോൾ കാണികൾ കരഘോഷം മുഴക്കും. പ്രോത്സാഹനം കിട്ടുമ്പോൾ ഇങ്ങനെയുള്ളവർ വെട്ടി കയറും.
ഇവരെയൊക്കെ ആത്മീയ രായാണ് പൊതുജനം വിലയിരുത്തുന്നത്. കേരളത്തിൽ ഇളക്കിമറിച്ചൊരു സുവിശേഷ പ്രഭാഷക ചില വർഷങ്ങളായി ഇപ്പോൾ വീട്ടിലിരിപ്പാണ്. അവരുടെ സാക്ഷ്യം കേട്ട് പ്രകമ്പനം കൊണ്ട് പലരും ഒരു ഡിക്ടിംഗ് നോവൽ വായിച്ചുതീർന്ന സംതൃപ്തിയിൽ കേട്ടിരുന്നവരാണ്. പിന്നീടാണ് കേട്ടതെല്ലാം ശുദ്ധ അസംബന്ധം ആയിരുന്നു എന്ന തിരിച്ചറിവ് ഉണ്ടായത്. സുവിശേഷത്തിനായി അവർ സഹിച്ചു പീഡനങ്ങളുടെയും ത്യാഗങ്ങളുടെയും സഹനത്തിന്റെയും നിറം പിടിപ്പിച്ച അപസർപ്പക കഥകൾ കേട്ട് കോരിത്തരിച്ചവരും പറഞ്ഞുവരും ഏറെയാണ്. ഓരോ വീതിയിലും ഓരോ നിറം പിടിപ്പിച്ച കഥകൾ ആയിരുന്നു ഇവർ അവതരിപ്പിച്ചത്. ഒരിടത്തും ആവർത്തന വിരസത ഉണ്ടായില്ല. സംഘാടകരുടെ സൗകര്യം അനുസരിച്ച് കഥകൾ മാറിക്കൊണ്ടേയിരിക്കും. സത്യമാണെന്ന് കരുതി ജനത്തിന് ഇവരോട് സഹാനുഭൂതി വർദ്ധിക്കും. ബുക്കിംഗ് അങ്ങനെ ദേശങ്ങൾ മാറി ദേശത്തേക്കും ചില രാജ്യങ്ങളിലേക്കും പരന്നു. ചുരുക്കിപ്പറഞ്ഞാൽ ചില വർഷങ്ങൾക്ക് ശേഷം അവർ പെന്തക്കോസ്ത് വേദികളിൽ നിന്ന് അപ്രത്യക്ഷമായി. തിരുവനന്തപുരത്തിന് അടുത്ത് തിരുമൂലയിൽ നടന്ന കൺവെൻഷനിൽ സുവിശേഷ പ്രഭാഷണം നടത്തി വിജയ് വേദി വിടാൻ ഒരുങ്ങുന്ന ഇവരുടെ അടുത്തേക്ക് പ്രായമായ ഒരു അമ്മച്ചി ചെന്ന് ചോദിച്ചത്രേ.
മോളെ നീ എന്നെ അറിയുമോ? അവർ പരിചിത ഭാവം കാട്ടിയില്ല. കൺവെൻഷൻ വേദിയിൽ മാലോകർ കേൾക്ക് വിളിച്ചു പറഞ്ഞ കാര്യങ്ങളൊക്കെ എപ്പോഴാണ് സംഭവിച്ചത് അമ്മച്ചിക്ക് അറിയേണ്ടത്? മോളെ നീ എന്റെ വീട്ടിൽ വർഷങ്ങൾ കുശിനി പണിക്കാരിയായി ജോലി ചെയ്തതല്ലേ? എന്ന് ചോദിച്ചതും ഇത് കേട്ട് അവർ ജീവനും കൊണ്ട് ഓടിയതും പെട്ടെന്നായിരുന്നു. ഇതൊക്കെ പലർക്കും അറിയാത്ത ചരിത്രം! യഥാർത്ഥ മാനസാന്തര അനുഭവം പ്രാപിച്ച് രക്ഷിക്കപ്പെട്ട സ്നാനപ്പെട്ട് വിശുദ്ധ ജീവിതം നയിക്കുന്നവരെ കുറിച്ച് അല്ല ഇവിടെ പ്രതിപാദിക്കുന്നത്. സമൂഹത്തിൽ ഭീകര കുറ്റകൃത്യങ്ങൾ ചെയ്ത വിഹരിച്ച ശേഷം മറയ്ക്കാനും പെന്തക്കോസിനെ മറയാക്കി ഒളിവിടമാക്കാനും പദ്ധതിയിട്ട് നുഴഞ്ഞുകേറുന്നവരെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.
പെന്തക്കോസിൽ ആണെങ്കിലും അന്തർ മന്ദിരത്തിലെ തസ്കരന്മാരായി ഇവർ കുഞ്ഞാടിന്റെ തോൽ ധരിച്ച് ചെന്നായ്ക്കളെ പോലെ ഈ പ്രസ്ഥാനത്തിൽ തുടരുകയാണ്. ഇവർ മൂലം പെന്തക്കോസിൻ ഉണ്ടാകുന്ന മൂല്യച്യുതി വർണ്ണനാതീതവും ആണ്. പുറമേ ഭക്തന്മാരും സൗമ്യതയുള്ള കുഞ്ഞാടുകളുമായി അഭിനയിക്കുന്ന ഇവർ അകമേ കടിച്ചു കീറുന്ന ചങ്ങായികളാണ്. പെട്ടെന്ന് അവരെ തിരിച്ചറിയാനാവില്ല. പക്ഷേ കാലാന്തരത്തിൽ ഇവരെ മനസ്സിലാക്കാം. പ്രവർത്തികളിലൂടെ.
