തൊടുപുഴ: ഐപിസി തൊടുപുഴ സെൻ്റർ കൺവൻഷൻ സെപ്റ്റം. 25 ഇന്ന് മുതൽ 28 വരെ തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും.
സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ പി.കെ. രാജൻ ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ സിബി കുരുവിള, ബാബു ചെറിയാൻ, ദാനിയേൽ കൊന്നനിൽക്കുന്നതിൽ (സെക്രട്ടറി, ഐപിസി കേരള സ്റ്റേറ്റ്), ടി.ഡി. ബാബു, കെ.ജെ.തോമസ്, ഏബ്രഹാം പി.രാജൻ (സെക്രട്ടറി, ഐപിസി ആൻഡമാൻ നിക്കോബാർ) എന്നിവർ പ്രസംഗിക്കും.
ദിവസവും വൈകിട്ട് 6 മുതൽ പൊതുയോഗവും കൂടാതെ പകൽ സമയങ്ങളിൽ പുത്രിക സംഘടനകളുടെ വാർഷികവും, മാസ യോഗവും, സംയുക്തരാധനയും നടക്കും.
