കോർബാ: ഛത്തീസ്ഗഡ് സ്റ്റേറ്റിൽ കോർബാ ഐ.പി.സി പാസ്റ്റർ സഖറിയാ മാമനെയും വിശ്വാസികളെയും സുവിശേഷ വിരോധികൾ ക്രൂരമായി മർദ്ദിച്ചു .23-ാം തീയതി ചൊവ്വാഴ്ച സഭയുടെ കോട്ടേജ്
മീറ്റിംഗ് നടന്ന ഭവനത്തിലാണ് ആക്രമണം ഉണ്ടായത് .അക്രമികൾ
വീട്ടിലെ ലൈറ്റ് കെടുത്തിയ ശേഷം പാസ്റ്ററെയും വീട്ടുകാരനെയും മറ്റ് വിശ്വാസികളെയും മർദ്ദിക്കുകയും ,പുറത്തുണ്ടായിരുന്ന
വാഹനങ്ങൾ തല്ലി തകർക്കുകയും ചെയ്തു .പോലീസ് എത്തിയ ശേഷം പാസ്റ്ററെയും മൂന്നു പേരെയും കസ്റ്റഡിയിൽ എടുത്തു ,കേസ് ചാർജ് ചെയ്തു .അടുത്ത ദിവസം അവരെ ജാമ്യത്തിൽ വിട്ടയച്ചു .ഛത്തീസ്ഗഡിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരി
ക്കുന്ന അക്രമണങ്ങൾ നിമിത്തം കഷ്ടത അനുഭവിക്കുന്ന
പാസ്റ്റർമാരെയും വിശ്വാസികളെയും ഓർത്ത് പ്രാർത്ഥിക്കുവാൻ
അപേക്ഷിക്കുന്നു.
പാസ്റ്റർ ഫിലിപ്പ് പി. തോമസ്
