മുംബൈ: പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മഹാരാഷ്ട്ര ഗോവ മേഖലകളിലെ വിശ്വാസ സമൂഹത്തെ അണിനിരത്തി ഒക്ടോബർ 26 ഞായർ വൈകിട്ട് അഞ്ചിന് നവി മുംബൈ വാശി അലയൻസ് ചർച്ച് ഓഡിറ്റോറിയത്തിൽ മലയാളി പെന്തെക്കോസ്ത് സംഗമവും പിസിഐ സംസ്ഥാന പ്രവർത്തന ഉദ്ഘാടനവും നടക്കും.
പിസിഐ ജനറൽ പ്രസിഡണ്ട് പാസ്റ്റർ ജെ ജോസഫ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം ന്യു ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡണ്ട് പാസ്റ്റർ ആർ ഏബ്രഹാം ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർ ജെയിംസ് റാം ( റായ്പൂർ ) മുഖ്യപ്രഭാഷണം നടത്തും. പി സി ഐ ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യുസ് പങ്കെടുക്കും. വടക്കേന്ത്യയിലെ ശുശ്രൂഷയിൽ മുപ്പത് വർഷം പിന്നിട്ടവരെയും മാധ്യമ പ്രവർത്തകരെയും യോഗം ആദരിക്കും. വിവിധ പെന്തെക്കോസ്ത് സഭകളുടെ അധ്യക്ഷന്മാർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും. പി സി ഐ ക്വയർ ഗാനങ്ങൾ ആലപിക്കും.
പാസ്റ്റർ ജേക്കബ് ജോൺ ,ബ്രദർ ജയിംസ് മലയിൽ, പാസ്റ്റർ മാത്യു റോയി, പാസ്റ്റർ റെജി തോമസ്, ഇവാ. വർഗീസ് കൊല്ലകൊമ്പിൽ, ബ്രദർ സാം ആംബ്രോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
വാർത്ത: ബ്ലസിൻ ജോൺ മലയിൽ
മീഡിയ കൺവീനർ
