കടൽ തീരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ലൈറ്റ് ഹൗസുകൾ നമുക്ക് പരിചിതമാണ്. വിളക്കുകളുടെയും ലെൻസുകളുടെയും ഒരു സംവിധാനത്തിൽ നിന്ന് പ്രകാശം പുറപ്പെടുവിക്കുന്ന ഒരു ഗോപുരമാണ് ലൈറ്റ്ഹൗസ്. കടലിലെ നാവിക പൈലറ്റുമാർക്ക് നാവിഗേഷൻ സഹായമായി ഇത് പ്രവർത്തിക്കുന്നു. തീരത്ത് ഒരു ഭീമൻ ഫ്ലാഷ്‌ലൈറ്റ് പോലെ ഇതിനെസങ്കൽപ്പിക്കുകകപ്പലുകൾക്ക്പാറക്കെട്ടുകൾ നിറഞ്ഞ തീരങ്ങൾ ഒഴിവാക്കാനോ സുരക്ഷിതമായ പാത കണ്ടെത്താനോ അപകടകരമായ വെള്ളത്തിലൂടെ സഞ്ചരിക്കാനോ ഇതു സഹായിക്കുന്നു.
കപ്പലുകളുടെ ഗതി
നിയന്ത്രണത്തിനും ഈ പ്രകാശ ഗോപുരങ്ങൾ സഹായിക്കുന്നു.
പ്രകാശം ഇല്ലാത്ത , വിളക്കുകൾ ഇല്ലാത്ത ഗോപുരങ്ങളെ ലൈറ്റ്ഹൗസ് എന്നു വിളിച്ചാലും പ്രയോജനം ഇല്ല.
പ്രകാശം ഇല്ലാത്ത ഒരു ലോകത്തെ ഒന്നു സങ്കൽപ്പിച്ചു നോക്കിക്കേ എത്ര ഭയാനകമാണ്. യോഹന്നാൻ്റെ സുവിശേഷത്തിൻ്റെ ആദ്യ ഭാഗത്ത്
തന്നെ യേശുവിനെ “സത്യവെളിച്ചം” ആയി ചൂണ്ടി കാണിക്കുന്നു.
യോഹന്നാൻ 1:9 ൽ “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു” എന്ന് യേശുവിനെക്കുറിച്ച് പറയുന്നു. ഉൽപ്പത്തി പുസ്തകം ആരംഭിക്കുന്നത് “ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു” എന്നു പറഞ്ഞുകൊണ്ടാണ്. വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കൽപിച്ചപ്പോൾ വെളിയം ഉണ്ടായി .ഈ വെളിച്ചം ഭൗതിക വെളിച്ചം ആണ് വെളിച്ചമാണ് നമുക്ക് കാഴ്ച സാധ്യമാക്കുന്നതും ,വ്യക്തത നൽകുന്നതും ,വഴി കാട്ടുന്നതും .എന്നാൽ ധാർമികജീവിയായ ,നിത്യതക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട മനുഷ്യനെ നിത്യതയിലേക്ക് നയിക്കാൻ
ഭൗതിക വെളിച്ചം മാത്രം പോരാ .ജീവിതത്തെ നയിക്കുന്ന ഒരു ആന്തരിക വെളിച്ചം , അഥവാ ആത്മീയ വെളിയം ആവശ്യമാണ്.
ഈ ആത്മിയ വെളിച്ചം ലഭിക്കാത്തവർ ഇരുട്ടിൽ തപ്പി തടയുന്ന ,ഗതി അറിയാത്ത ,
ലക്ഷ്യബോധം ഇല്ലാത്ത ,
അധാർമ്മിക ജീവിതം
നയിച്ച് നിത്യ നരകത്തിൽ എത്തുന്നു .
മനുഷ്യനിൽ പ്രകാശിക്കേണ്ട സത്യവെളിച്ചം ക്രിസ്തുവാണ്. വെളിച്ചം പ്രാപിച്ച നാം ഓരോരുത്തരും വെളിച്ചത്തിന് സാക്ഷികളും പ്രകാശ വാഹികളും ആണ്. ആത്മീയ ഇരുട്ടിൽ തപ്പി തടഞ്ഞ് വഴി തെറ്റിയ മനുഷ്യന് വെളിച്ചം ചൂണ്ടി കാട്ടേണ്ടത് നാം ആണ്.ലോകത്തിന് ഉപ്പും വെളിച്ചവും നാം ആണ് .
അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജാതികളെയും മൂടുന്നുവെന്ന്
പലരും പ്രാർത്ഥനയിൽ ഉരുവിടുന്നത് കേട്ടിട്ടുണ്ട്. ഇത് അറിയുന്ന ദൈവം നമ്മെ ഭൂമിയിൽ ആക്കിയിരിക്കുന്നത് വെളിച്ചം പകരുവാൻ ആണ്.” ഇരുളിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ. (യോഹ 12:35 ) ” എന്ന് നാം വായിക്കുന്നു .
അങ്ങനെയുള്ളവർക്ക് വഴി കാട്ടുവാനല്ലിയോ നമ്മെ ദൈവം
നിയോഗിച്ചിരിക്കുന്നത് .
ഇരുളിനെ ശപിക്കാതെ വെളിച്ചമായി ശോഭിക്കാം . പ്രകാശ ഗോപുരങ്ങൾ പണി മുടക്കരുത്.
