തിരുവല്ല: രക്ഷാദൗത്യത്തിൻ്റെ വിജയഗാഥയുമായി ഭൂട്ടാൻ അതിർത്തിയെ സ്വന്തം നാടാക്കിയ പാസ്റ്റർ പി.എം.മാത്യൂസ് കുടുംബത്തിൻ്റെ ജീവിതാനുഭവങ്ങൾ അടങ്ങിയ ‘അതിർത്തിയിലെ ക്രിസ്തു ഭടൻ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഒക്ടോബർ 18 ശനിയാഴ്ച്ച വൈകിട്ട് 5.30 ന് തിരുവല്ല ഹോട്ടൽ എലൈറ്റ് കോണ്ടിനെൻ്റൽ കോൺഫ്രൻസ് ഹാളിൽ നടക്കും.
പാസ്റ്റർ ഡോ.കെ.സി.ജോൺ, പാസ്റ്റർ സാം ജോർജിന് നൽകി പ്രകാശനം ചെയ്യും. ഐപിസി ഭൂട്ടാൻ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ അലക്സ് വെട്ടിക്കൽ അധ്യക്ഷത വഹിക്കും. മരുപ്പച്ച ചീഫ് എഡിറ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ ആമുഖ പ്രഭാഷണം നടത്തും. മാധ്യമപ്രവർത്തകൻ ജോജി ഐപ്പ് മാത്യൂസാണ് എഴുത്തുകാരൻ. ദീപ്തി പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
‘അതിർത്തിയിലെ ക്രിസ്തുഭടൻ’ – പുസ്തക പ്രകാശനം ശനിയാഴ്ച്ച തിരുവല്ലയിൽ
Oplus_0
