പാലക്കാട്: വടക്കഞ്ചേരി ബേത്ലലഹേം കമ്മ്യൂണിറ്റി ചർച്ച് ശുശ്രൂഷകനായിരുന്ന കൂടാരത്തിൽ വീട്ടിൽ പാസ്റ്റർ.കെ.യു സ്കറിയ (64) നിര്യാതനായി.
സംസ്കാരം ഒക്ടോ.18 ന് രാവിലെ 9 മുതൽ 2 വരെ ബേത്ലലഹേം കമ്മ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 2.30 ന് ചാത്തമംഗലം സെമിത്തേരിയിൽ.
2002-2006 കുമ്പനാട്ഇന്ത്യാ ബൈബിൾ കോളേജിൽ ദൈവവചനം പഠിച്ചു. ഐപിസി പാലക്കാട് സൗത്ത് സെൻ്റർ മിനിസ്ട്രർ പാസ്റ്റർ കെ.യു ജോയിയുടെ സഹോദരനാണ്.
ഭാര്യ: ലിസി. മക്കൾ: ബിനു ,ബിൻസി, ബിന്ദു. മരുമക്കൾ: നിമ്മി, റോബി, സന്തോഷ്. കൊച്ചുമക്കൾ: സ്നേഹ, എബ്ബേസ്, എയ്ഞ്ചൽ, അന്ന, ജോഷ്വാ, ഏബൽ, ഡാനി, ഇസാ.
