ദൈവത്തിൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ആദാമിനെ ലൂക്കൊസ് വിളിക്കുന്നത് “ആദം ദൈവത്തിൻ്റെ മകൻ “
(ലൂക്കൊസ് 3:38 )എന്നാണ്. ദൈവത്തിൻ്റെ മകൻ എന്നു വിളിക്ക
പ്പെടുന്നതിനേക്കാൾ ഭാഗ്യം എന്താണുള്ളത്. എത്ര അഭിമാനകരമായ
വിളിയാണ് അത് .
ദൈവം ആദമിന് നൽകിയ അധികാരം എത്ര വലുതായിരുന്നുവെന്ന്
ഉൽപ്പത്തി 1: 26 ൽ പറയുന്നുണ്ട് . “അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.”
സകലത്തിന്മേലും വാഴുവാൻ അധികാരം ലഭിച്ച ആദം വിലക്കപ്പെട്ട
കനി തിന്നപ്പോൾ ദൈവത്തിൻ്റെ മകൻ എന്ന പേരും ലഭിച്ച അധി
കാരവും നഷ്ടപ്പെടുത്തി. ദൈവം കൽപിച്ച വിലക്കുകൾ താൽക്കാലിക സുഖത്തിനും സംതൃപ്തിക്കും വേണ്ടി ലംഘിക്കുമ്പോൾ , സംഭ
വിക്കുന്ന നഷ്ടങ്ങളെക്കുറിച്ച് മനുഷ്യർ ചിന്തിക്കാറില്ല. താൽക്കാലികമായതിനായി നിത്യമായതിനെ പരിത്യജിക്കുന്നതല്ലേ മനുഷ്യൻ്റെ
എല്ലാ പ്രശ്നങ്ങൾക്കും കാരണമാകുന്നത് .
പേരും അധികാരവും നഷ്ടപ്പെടുത്തിയവർ ഇന്ന് അധികാരത്തിനായി
മുഷ്ടി യുദ്ധം ചെയ്യുകയല്ലേ ?എങ്ങനെയും ഒരു പേരുണ്ടാക്കുവാൻ ,
എങ്ങനെയും അധികാര കസേര പിടിക്കുവാൻ വേണ്ടി ചെയ്യുന്ന
നികൃഷ്ടമായ നടപടികൾ എത്ര അപമാനകരമാണ് .
ആദം തോട്ടത്തിൽ നിന്നും പുറത്താക്കപ്പെട്ടു .
” യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി (ഉൽപ്പത്തി 3:23). “
ഇപ്പോൾ ആദമിനും മറ്റുള്ളവർക്കും പുതിയ ഒരു പേര് ലഭിച്ചു .
” പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ ” (1 യോഹ 3:8 ).
എന്നാൽ സന്തോഷകരമായ മറ്റൊരു കാര്യം കൂടെ ഈ വാക്യത്തിൽ
പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.”പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.”
ദൈവത്തിൻ്റെ മകനെ പിശാചിൻ്റെ മകനാക്കിയത് പാപമാണ് .ഇതിന്
ശാശ്വതമായ പരിഹാരം ഉണ്ടാക്കുവാനാണ് ദൈവം മനുഷ്യനായി
ഭൂമിയിൽ വന്നത്. പാപം മുഖാന്തരം മനുഷ്യൻ നഷ്ടമാക്കിയതിനെ
തിരികെ ലഭിക്കുന്നത് പാപത്തിന് പരിഹാരം വരുത്തുമ്പോൾ മാത്രം
ആണ് .യേശു ക്രിസ്തു തൻ്റെ ക്രൂശ് മരണത്തിലൂടെ വരുത്തിയ
പരിഹാരം വിശ്വസിച്ച് ഏറ്റു പറയുമ്പോൾ നമ്മുടെ പാപത്തിനും
പരിഹാരമാകും. അതാണ് യോഹന്നാൻ നൽകുന്ന വാഗ്ദത്തം. യോഹ 1:12: “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.”
പിശാചിൻ്റെ മക്കളായവർക്ക് തിരികെ “ദൈവത്തിൻ്റെ മക്കൾ “
ആകുവാൻ അധികാരം ലഭിച്ചിരിക്കുന്നു. ഈ അധികാരം ജനനം
കൊണ്ടോ പാരമ്പര്യം കൊണ്ടോ ലഭിക്കുന്നതല്ല.
യോഹ 1:13 : “അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.”
ദൈവത്തിൻ്റെ മക്കൾ ആകുവാനുള്ള അധികാരം ലഭിക്കുന്നത്
വീണ്ടും ജനനത്തിലൂടെയാണ് .വീണ്ടും ജനിക്കാതെ, സ്നാനപ്പെട്ട്
സഭയിൽ നുഴഞ്ഞു കയറിയവർ ദൈവത്തിൻ്റെ മക്കൾ അല്ല .
എല്ലാവരും ദൈവത്തിൻ്റെ മക്കളാണ് എന്ന പ്രസ്താവന ശരിയല്ല .
പുതുതായി ജനിച്ചവർ ആണ് ദൈവത്തിൻ്റെ മക്കൾ .അബ്ബാ പിതാവേ
എന്ന് വിളിക്കുവാനുള്ള പുത്രസ്വീകാര്യം അവർക്കാണ് ലഭിച്ചത് .
കിഴക്കോട്ട് തിരിഞ്ഞു നിന്ന്
“സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ “
എന്നു വിളിച്ചാൽ ദൈവത്തിൻ്റെ മക്കൾ ആവുകയില്ല.
ദൈവത്തിൻ്റെ മകനാകുവാൻ, മകളാകുവാൻ ലഭിച്ച ഭാഗ്യം എത്ര
വലുതാണ്. മക്കൾ എങ്കിൽ അവകാശികളും ആണ് .സ്വർഗത്തിലെ
സകലവിധ ആത്മിക അനുഗ്രഹങ്ങൾക്കും അവകാശികളാക്കിത്തീർത്ത ദൈവത്തിന് സ്തോത്രം അർപ്പിക്കാം ..
നന്ദിയോടെ പാടാം….
“അനാഥനല്ല ഞാനിനിയനുഗ്രഹാവകാശിയായ്
അനാദി നിർണ്ണയപ്രകാരമെന്നെയും വിളിക്കയാൽ
വിനാശമില്ലെനിക്കിനിഅനാമയം വസിച്ചിടാം….”
