ചിക്കാഗോ: ദീർഘകാലം ചിക്കാഗോയിൽ സ്ഥിരതാമസക്കാരനായിരുന്ന കവിയൂർ പകലോമറ്റം തേമ്പിലാക്കൽ കോശി ടി കോശി (90) അന്തരിച്ചു. ആച്ചിയമ്മ കോശി (മോനി) ആണ് ഭാര്യ. എലിസബത്ത് കോശി ( ലിസ),അച്ചാമ്മ ആൻഡ്രൂസ് ( ചോട്ടി) എന്നിവർ മക്കളും ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി അസോസിയേറ്റ് പാസ്റ്റർ ഡോ അലക്സ് ടി കോശി, ഡോ ജെറി ആൻഡ്രൂസ് എന്നിവർ മരുമക്കളുമാണ്. ആൻഡ്രു, റേയിച്ചൽ, ഗാബി, ആബി, ടോമി എന്നിവരാണ് കൊച്ചുമക്കൾ. ശവസംസ്കാര ശുശ്രൂഷകൾ ഇവൻസ്റ്റനിൽ ഉള്ള സെൻമേരിസ് സീറോ മലങ്കര കാതലിക് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31 വെള്ളി, നവംബർ 1 ശനി ദിവസങ്ങളിൽ നടക്കും.
വാർത്ത: കുര്യൻ ഫിലിപ്പ്
