കൊട്ടാരക്കര: എജി കൊട്ടാരക്കര സെക്ഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 5 മുതൽ 7 വരെ കൊട്ടാരക്കര കരിക്കം ഗ്രീൻ വാലി ഓഡിറ്റോറിയത്തിൽ സെക്ഷൻ കൺവെൻഷൻ നടക്കും. സെക്ഷൻ പ്രസ്ബിറ്റർ. റവ. ബിനു വി. എസ്. ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ റവ. ടി. ജെ. സാമുവൽ പുനലൂർ, റവ. കെ. സി. ജോൺ. വെൺമണി., റവ. കെ. ജെ. തോമസ്. കുമളി എന്നിവർ പ്രസംഗിക്കും.
സെക്ഷൻ പ്രസ്ബിറ്റർ ജനറൽ കൺവീനറായി വിവിധ കമ്മിറ്റികൾ തിരഞ്ഞെടുത്തു. പാസ്റ്റർ പവിൻ ജോർജ് (പബ്ലിസിറ്റി ), പാസ്റ്റർ സജിമോൻ ബേബി(ഫിനാൻസ് ), പാസ്റ്റർ സിബി ജോൺ (കർത്തൃമേശ), പാസ്റ്റർ ഐസക് ജോൺ (പ്രയർ ), പാസ്റ്റർ റെജി കെ. ജോൺ (അഷേഴ്സ് ), ബ്രദർ ബിനു കലയപുരം (ഫുഡ് ), പാസ്റ്റർ എബ്രഹാം കോശി (മീഡിയ കൺവീനർ ). ഗാനശുശ്രൂഷ സെക്ഷൻ ക്വയർ. ഏഴാം തീയതി ഞായർ സംയുക്ത സഭായോഗം.
വാർത്ത: പാസ്റ്റർ. എബ്രഹാം കോശി
