യു കെ: യുകെയിലെയും യൂറോപ്പിലെയും മലയാളി പെന്തെക്കൊസ്ത് സമൂഹത്തിന്റെ ആത്മീയ കൂട്ടായ്മയായ യൂറോപ്പ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ എം പി സി) ഏകദിന സമ്മേളനം നാളെ നവംബർ 1 ന് യു കെയിലെ വൂസ്റ്റർഷെയർ ഗ്രേറ്റ് മാൽവെർന് 15 അവേന്യൂ റോഡിലെ മാൽവെർന് സെന്റ് ജെയിംസ് സ്കൂളിൽ (WR14 3BA) നടക്കും.
രാവിലെ 10 മുതൽ രാത്രി 8.30 വരെ നടക്കുന്ന യോഗത്തിൽ പാസ്റ്റർ വർഗീസ് എം സാമുവേൽ (യു കെ), പാസ്റ്റർ ജേക്കബ് മാത്യു (യു എസ്) എന്നിവർ പ്രസംഗിക്കും. റവ ജോ കുര്യൻ (ചെയർമാൻ), പാസ്റ്റർ സി റ്റി എബ്രഹാം (വൈസ് ചെയർമാൻ), പാസ്റ്റർ ബിജു ചെറിയാൻ (സെക്രട്ടറി) എന്നിവരും മറ്റു ശുശ്രൂഷകരും യോഗത്തിനു നേതൃത്വം നൽകും.
വാർത്ത: ജെറിൻ ഒറ്റത്തെങ്ങിൽ
