മണർകാട്: ഐപിസി കോട്ടയം ജില്ലയിലെ ഇരുപത്തിമൂന്ന് സെൻ്റർ/ ഏറിയയിലെ ശുശ്രൂഷകൻമാരുടെ കുടുംബ സംഗമം മണർകാട് ആവ് മരിയ ഓഡിറ്റോറിയത്തിൽ നടന്നു.
സോണൽ സെക്രട്ടറി പാസ്റ്റർ സുധീർ വറുഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സോണൽ വൈസ് പ്രസിഡൻ്റും എരുമേലി സെൻ്റർ പാസ്റ്ററുമായ തോമസ് മാത്യു ചാരുവേലി ഉദ്ഘാടനം നിർവഹിച്ചു.
പാസ്റ്റർ മോനിസ് ജോർജ്, കേരള സ്റ്റേറ്റ് ജോ.സെക്രട്ടറിയും വൈക്കം സെൻ്റർ പാസ്റ്ററുമായ പാസ്റ്റർ രാജു ആനിക്കാട് എന്നിവർ മുഖ്യസന്ദേശം നൽകി. സോണൽ ട്രഷറാർ ബെന്നി പുള്ളോലിക്കൽ, സെൻ്റർ പാസ്റ്റർമാരായ മാത്യു പി ഡേവിഡ് (പാറത്തോട്), വറുഗീസ് കോശി മ്രുണ്ടക്കയം), സാം ദാനീയേൽ (പാമ്പാടി), ജോയി ഫിലിപ്പ് (കോട്ടയം സൗത്ത്), കെ.എം ജോസഫ് ( കാനം), ഫിലിപ്പ് കുറിയാക്കോസ് (കോട്ടയം നോർത്ത് ), ജോർജി വറുഗീസ് (ചങ്ങനാശേരി ഈസ്റ്റ്), സുനിൽ വേട്ടമല (കുറവിലങ്ങാട്), സി.സി പ്രസാദ് (പാല ഈസ്റ്റ്)എന്നിവർ വിവിധ ശുശ്രൂഷകൾ നിർവഹിച്ചു.
ഇവാ. ഡാനീയേൽ തോമസ് സംഗീതത്തിന് നേതൃത്വം നൽകി. സെൻ്റർ പാസ്റ്റർമാരായ പാസ്റ്റർ പി.ജെ. ജോസഫ് (പൊൻകുന്നം സൗത്ത് ), പാസ്റ്റർ അച്ചൻകുഞ്ഞ് കുര്യൻ (അയർക്കുന്നം), പാസ്റ്റർ പി.സി. മാത്യു (കൂട്ടിക്കൽ), പാസ്റ്റർ മാത്യു കുറിയാക്കോസ് ( പാമ്പാടി ഈസ്റ്റ്), പാസ്റ്റർ സജി നെടുക്കണ്ടം (കോരുത്തോട്) എന്നിവർ പങ്കെടുത്തു. കോട്ടയം സോണലിലെ കുടുംബ സംഗമത്തിന് 385 പേർ പങ്കെടുത്ത് പുതിയ ദർശനത്തോടെ മടങ്ങി.

