കൊട്ടാരക്കര: കൊട്ടാരക്കര റീജിയൻ കൺവൻഷൻ ഏപ്രിൽ 9 മുതൽ 11 വരെ ദിവസേന വൈകുന്നേരം 6 മുതൽ 9 വരെ ചക്കുവരയക്കൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗ്രൗണ്ടിൽ നടത്തപ്പെടുന്നു.
റീജിയൻ മിനിസ്റ്റർ പാസ്റ്റർ കുഞ്ഞപ്പി ഇടിചെറിയാൻ കൺവൻഷൻ ഉദ്ഘാടനം നിർവഹിക്കും. സഭയുടെ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജോൺസൺ കെ. ശാമുവേൽ, റീജിയൽ കോർഡിനേറ്റർ പാസ്റ്റർ ഫിന്നി ജേക്കബ്, ഡോ. രാജീവൻ മാത്യു തോമസ്, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ സാം ടി. മുഖത്തല എന്നിവർ ദൈവവചനതിൽ നിന്നു സംസരിക്കും .
കൺവൻഷനോടനുബന്ധിച്ച് പാസ്റ്റേഴ്സ് മീറ്റിംഗ്, വനിതാ സമ്മേളനം, സി.ഇ.എം-സൺഡേസ്‌കൂൾ സംയുക്ത സമ്മേളനം എന്നിവയും നടക്കും. ശാരോൻ റീജിയൻ ക്വയർ ഗാനശിശ്രുഷക് നേതൃത്വം നൽകും.
ഏപ്രിൽ 12 ഞായറാഴ്‌ച രാവിലെ 8:30 മുതൽ പൊതുസഭയോഗവും ഉണ്ടായിരിക്കുന്നതാണ്.
