മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ 2026-27 അദ്ധ്യായന വർഷത്തിലെ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ നവംബർ 15 ഞായറാഴ്ച, ഉച്ചകഴിഞ്ഞ് 2.30ന് പ്രാദേശിക സഭകളിൽ നടക്കും. ആദ്യത്തെ 17 പാഠങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ ചോദിക്കുക. രജിസ്റ്റർ ചെയ്ത സഭകൾക്കുള്ള ചോദ്യപേപ്പർ പാക്കറ്റുകൾ സ്റ്റേറ്റ് സൺഡേസ്കൂൾ ഡിപ്പാർട്ട്മെൻ്റിൽ നിന്നും മേഖലാ സെക്രട്ടറിമാർ മുഖേന സെൻ്റർ സെക്രട്ടറിമാർ പ്രാദേശിക സഭകൾക്ക് കൈമാറിയിട്ടുണ്ട്. കേന്ദ്രീകൃത മൂല്യനിർണയത്തിലൂടെ ഗ്രേഡ് അടിസ്ഥാനത്തിലാണ് കുട്ടികളുടെ നിലവാരം വിലയിരുത്തുന്നത്.

