കൊട്ടാരക്കര: എൽ ഷദ്ദായി മിനിസ്ട്രി ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ്പ് സെന്റർന്റെ സ്ഥാപകനും, ചെയർമാനും, പ്രസിദ്ധ സുവിശേഷ പ്രസംഗകനും, ഗോഡ്സ് ലവ് ചാരിറ്റി പ്രവർത്തഞങ്ങൾക്ക് നേതൃത്വവും നൽകുന്ന പാസ്റ്റർ ടിനു ജോർജിന്റെ പിതാവ് ജോർജുകുട്ടി കെ വി (81) നിത്യതയിൽ ചേർക്കപ്പെട്ടു.തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. ഭൗതികശരീരം കൊട്ടാരക്കരയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. 24 ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മൃതദേഹം കൊട്ടാരക്കര ജൂബിലി മന്ദിരം ഓഡിറ്റോറിയത്തിൽ എത്തിക്കുന്നതും സംസ്കാരം ഉച്ചക്ക് ശേഷം 2 മണിക്ക് ശുശ്രൂഷകൾക്ക് ശേഷം കൊട്ടാരക്കര തൃക്കണ്ണമംഗലിൽ ഉള്ള എൽ ഷദ്ദായി മിനിസ്ട്രിയുടെ സെമിത്തേരിയിൽ നടത്തുന്നതുമാണ്.

