കടുത്തുരുത്തി: ഐപിസി വൈക്കം സെന്റർ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ എം എം പീറ്റർ (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശവസംസ്കാര ശുശ്രൂഷ നവംബർ 26 വ്യാഴാഴ്ച നടത്തപ്പെടുന്നതാണ്.
സംസ്കാരത്തോട് അനുബന്ധിച്ചുള്ള ശുശ്രൂഷ അന്നേദിവസം രാവിലെ കടുത്തുരുത്തി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്കാരം മധുരവേരി ഐപിസി സെമിത്തേരിയിൽ നടക്കും.
ഭാര്യ പരേതയായ തങ്കമ്മ പീറ്റർ. മക്കൾ: പാസ്റ്റർ സി പി രാജു അലഹബാദ് ( ഏ ജി ഡിസ്ട്രിക് സൂപ്രണ്ട്, യൂ പി ) പാസ്റ്റർ സണ്ണി സി പി മിഷനറി ബീഹാർ, സൂസമ്മ സാം, സെലീനാമ്മ മാത്യു (രാജസ്ഥാൻ ) സോഫിയ മനോജ് (ബീഹാർ ) മരുമക്കൾ പാസ്റ്റർ കെ ജെ സാം ഐപിസി തലയാഴം പാസ്റ്റർ മാത്യുപോൾ രാജസ്ഥാൻ പാസ്റ്റർ സി റ്റി മനോജ് ബീഹാർ.
അരപ്പതിറ്റാണ്ട് കർതൃശുശ്രൂഷയിൽ ഐപിസി വൈക്കം സെന്ററിൽ വിവിധ സഭകളിൽ മാറിമാറി ശുശ്രൂഷിച്ചിട്ടുണ്ട്. ഐപിസി വൈക്കം സെന്റർ ചരിത്രത്തോടൊപ്പം സഞ്ചരിച്ച പാസ്റ്റർ എം എം പീറ്റർ സെന്റർ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘ വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.

