എറണാകുളം: ക്രൈസ്തവ ഗായകൻ പാസ്റ്റർ ബിനു ചാരുത, ഗാനരചയിതാവും പ്രഭാഷകനുമായ പാസ്റ്റർ പോൾസൺ സ്റ്റീഫൻ എന്നിവരുടെ മാതാവും പാസ്റ്റർ സ്റ്റീഫന്റെ സഹധർമ്മിണിയുമായ ലില്ലിക്കുട്ടി സ്റ്റീഫൻ (74) നിത്യതയിൽ പ്രവേശിച്ചു.
സംസ്കാര ശുശ്രൂഷകൾ 2026 നവംബർ 28 ശനിയാഴ്ച രാവിലെ 9 മണിക്ക് ഉദയംപേരൂർ ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിൽ ആരംഭിക്കും.
തുടർന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുത്തൻകുരിശ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
മറ്റു മക്കൾ: ബിജു ചാരുത, വിനോദ് ചാരുത, ബിൻസി ചാരുത.
ദീർഘവർഷങ്ങളായി പാസ്റ്റർ സ്റ്റീഫനോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സഭാശുശ്രൂഷയിൽ സഹകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു ലില്ലിക്കുട്ടി സ്റ്റീഫൻ.

