ഓസ്ട്രേലിയ: പത്തു കന്യകമാരും മണവാളനെ എതിരേൽക്കാനാണ് ഇറങ്ങിയതെങ്കിലും, അഞ്ചു പേർ കൈവിടപ്പെട്ടു പോയി. യേശുക്രിസ്തു എപ്പോഴാണ് വീണ്ടും വരുന്നത് എന്ന് ആർക്കും നിശ്ചയമില്ല. അതിനാൽ എപ്പോഴും ഒരുക്കത്തോടെയും, ജാഗ്രതയോടെയും ഇരിക്കുവാൻ പാസ്റ്റർ രാജു പൂവക്കാല ആഹ്വാനം ചെയ്തു.
ഓസ്ട്രേലിയ കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ ഒക്ടോ. 4-ന് നടന്ന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ഷിബു വർഗീസ് യോഗങ്ങൾക്ക് നേതൃത്വം നൽകി.
വാർത്ത : ഈശോ ജേക്കബ് കല്ലുമല

