വിശുദ്ധിയും പ്രത്യാശയുമുള്ള കാത്തിരിപ്പ് സഭയുടെ മുഖമുദ്രയാകണം: പാസ്റ്റർ ഇ.ജെ. ജോൺസൻ
ബെംഗളൂരു: വിശ്വാസജീവിതത്തിൽ സഭ ഉറച്ചുനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാസ്റ്റർ ഇ.ജെ. ജോൺസൻ പ്രസ്താവിച്ചു. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന്റെ സമാപനദിന സംയുക്ത ആരാധനയിൽ മുഖ്യസന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു.
ദൈവസഭ വിശുദ്ധിയിലും നീതിയിലും ജീവിക്കേണ്ടതുണ്ടെന്നും, കർത്താവിന്റെ രണ്ടാം വരവിനായുള്ള ദൈവജനത്തിന്റെ കാത്തിരിപ്പ് എപ്പോഴും പുതുക്കപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജീവിതവിശുദ്ധിയും പ്രത്യാശയോടെയുള്ള കാത്തിരിപ്പുമായിരിക്കണം ഓരോ സഭയുടെയും യഥാർത്ഥ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാസ്റ്റർ.ഡോ. ഷിബു കെ. മാത്യൂവും പ്രസംഗിച്ചു.
ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയര്‍ ഗാനശ്രുശ്രുഷ നിര്‍വഹിച്ചു.
മുന്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പിയുടെ വളരെ പ്രചാരം നേടിയ ശുശ്രൂഷകന്മാര്‍ക്കുള്ള മിനീസ്റ്റീരിയല് ഹാൻഡ് ബുക്കിന്റെ കന്നഡ പതിപ്പ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രസിദ്ധീകരിച്ചു. റവ.ഡോ. ഷിബു കെ. മാത്യൂ ആദ്യപ്രതി ഏറ്റുവാങ്ങി.
കന്നഡ ഭാഷയിലേക്കുള്ള സണ്‍ഡേ സ്കൂള്‍ പുസ്തക പ്രകാശനം ഓവര്‍സിയര്‍ പാസ്റ്റർ ഇ.ജെ ജോൺസൺ നിര്‍വഹിച്ചു. പാസ്റ്റര്‍ ജെ ജോസഫ് , ബ്രദര്‍ മാത്യു തോമസ് എന്നിവര്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
ഹെന്നൂര്‍-ബാഗലൂര്‍ റോഡ് ഗധലഹള്ളി പ്രിതീ നിവാസ് ക്യാംപസ് ഓഡിറ്റോറിയത്തില്‍ ഒക്ടോ. 29 മുതൽ നടന്ന കണ്‍വന്‍ഷനിൽ
പാസ്റ്റര്‍മാരായ റോജി ഇ. സാമുവേൽ, പി.സി.ചെറിയാന്, എം എസ് ജോയ്, പി.വി. കുര്യാക്കോസ് ,സിസ്റ്റര്‍ സിസി ബാബു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
എഡ്യൂക്കേഷന്‍ ഡയറക്ടര്‍ പാസ്റ്റര്‍ ജയ്മോന് കെ ബാബു, ട്രഷറർ പാസ്റ്റര്‍ ബിനു ചെറിയാന്, വൈ.പി.ഇ പ്രസിഡൻ്റ് പാസ്റ്റര്‍ ബ്ലെസ്സണ്‍ ജോണ്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ അധ്യക്ഷത വഹിച്ചു.
കൺവെൻഷനിൽ ശുശ്രൂഷക സമ്മേളനം, സുവിശേഷ യോഗം, ഗാനശുശ്രൂഷ, ലേഡീസ് മീറ്റിംങ്, സണ്‍ഡേ സ്കൂള്‍, വൈ.പി.ഇ സമ്മേളനം എന്നിവ നടത്തി. യുവജന സമ്മേളനത്തില്‍ 10-ാം ക്ലാസ്സില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്ത സമാപനദിന കൺവെൻഷനും തിരുവത്താഴ ശുശ്രൂഷയും
വൻ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്.
ജനറൽ കൺവീനർ റവ. ഇ.ജെ. ജോൺസൺ, പബ്ലിസിറ്റി കൺവീനർ ബ്രദർ. ബെൻസൺ ചാക്കോ തടിയൂർ തുടങ്ങി വിവിധ ഡിപാർട്ട്മെൻ്റ് അംഗങ്ങളും കൗൺസിൽ അംഗങ്ങളും കൺവെൻഷന് നേതൃത്വം നൽകി.
വാർത്ത : ബെൻസൺ ചാക്കോ തടിയൂർ.


