നൂറനാട്: ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് (AG) നൂറനാടും ജി.എൻ.എസ് ബാൻഡ് അടൂരും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് ‘വാലുകുറ്റിയിൽ കൺവൻഷൻ’ (വചനഘോഷണവും സംഗീതവിരുന്നും) നവംബർ 6, 7, 8 തീയതികളിൽ ആലപ്പുഴ നൂറനാട് പത്താംമൈലിൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 6:00 മുതൽ രാത്രി 9:00 മണി വരെയാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
പാസ്റ്റർ തങ്കച്ചൻ ജോൺ, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ ജോസ് ടി. ജോർജ്ജ്, പാസ്റ്റർ ആന്റണി ഫ്രാൻസിസ്, പാസ്റ്റർ സുജിത് സാമുവേൽ എന്നിവർ വിവിധ ദിവസങ്ങളിൽ വചനശുശ്രൂഷ നിർവഹിക്കും. G.N.S ബാൻഡ് അടൂർ നയിക്കുന്ന ഗാനശുശ്രൂഷയും സംഗീതവിരുന്നും ഉണ്ടായിരിക്കും.
ആത്മീയ ശുശ്രൂഷകൾക്ക് നൂറനാട് ബഥേൽ AG സഭാശുശ്രൂഷകൻ പാസ്റ്റർ വർഗീസ് ജോൺ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: +91 9961842866, +91 9061730013.


