വിജയനഗര (കർണാടക ): വിജയനഗര ജില്ലയിലെ പാസ്റ്റേഴ്സ് ഫെലോഷിപ്പും ബാംഗ്ലൂർ വിക്ടറി ഇൻ്റർനാഷണൽ എ.ജി വേർഷിപ്പ് സെൻ്ററിൻ്റെയം നേതൃത്വത്തിൽ വിജയനഗര ജില്ല ഹോസപേട്ട് വി.എൻ. റോയൽ ഗാർഡൻ ഹാളിൽ നവം. 4 മുതൽ 6 വരെ നടത്തിയ എറൈസ് ആൻഡ് ഷൈൻ ക്രൂസൈഡ് സമാപിച്ചു.
പാസ്റ്റേഴ്സ് ഫെലോഷിപ്പ് പ്രസിഡൻ്റ് റവ. എ. വെസ്ലി പ്രഭു ഉദ്ഘാടനം ചെയ്ത യോഗത്തിൽ സൗത്ത് ഇന്ത്യാ എ.ജി അസി. സൂപ്രണ്ട്
റവ.ഡോ.രവി മണി മുഖ്യ പ്രസംഗകനായിരുന്നു.
ഹോസപേട്ട്, ഹരപനഹള്ളി , കുഡ്ലിഗി,ഹുവിന ഹഡഗലി , ഹഗരി ബൊമ്മനഹള്ളി , കോട്ടൂർ തുടങ്ങി
6 താലൂക്കുകൾ ഉൾപ്പെടുന്ന വിജയനഗര ജില്ലയിലെ
സുവിശേഷകരും വിശ്വാസികളുമായി ആയിരക്കണക്കിന് ആളുകൾ ക്രൂസെഡിൽ പങ്കെടുത്തു.
മൂന്ന് ദിവസവും നടന്ന രോഗശാന്തി ശുശ്രൂഷയിൽ അനേകർക്ക് രോഗസൗഖ്യം ലഭിച്ചു.
റവ. വി.ഫ്രാൻസീസ് സമാപന ദിനത്തിൽ പ്രസംഗിച്ചു .
വിജയനഗര പാസ്റ്റേഴ്സ് ഫെലോഷിപ്പ് ശുശ്രൂഷകർ ,വിക്ടറി എ.ജി ടീം, കോർഡിനേറ്റർ യു.എഡ്വിൻ എന്നിവർ നേതൃത്വം നൽകി.

