കുറിച്ചി : ഐപിസി ബെഥേൽ കുറിച്ചി സഭാംഗം പുലുതുരുത്തിൽ പി.കെ. പുന്നൂസ് (77) കർത്താവിൽ നിദ്രപ്രാപിച്ചു.
ഭൗതികശരീരം 09 ന് തിങ്കളാഴ്ച രാവിലെ 9:00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെയും തുടർന്ന് 10:00 മണി മുതൽ ഐ.പി.സി ബെഥേൽ കുറിച്ചി സഭാഹാളിലെയും ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1:00 മണിക്ക് ഐ.പി.സി ബെഥേൽ കുറിച്ചി സഭയുടെ മന്ദിരം കവലയിലുള്ള സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്.

