സ്മരണികയിലേക്ക് ചരിത്ര രേഖകൾ ക്ഷണിക്കുന്നു
പുനലൂർ: 1914 – ൽ രൂപീകൃതമായ അസംബ്ലിസ് ഓഫ് ഗോഡ്, അമേരിക്കൻ ഐക്യ നാടുകൾക്ക് പുറത്ത് സ്ഥാപിക്കുന്ന ആദ്യത്തെ വേദപാഠശാലയാണ് ബഥേൽ ബൈബിൾ കോളേജ്. 1927 – ൽ മാവേലിക്കരയിൽ ആരംഭിച്ച ബഥേൽ 1948 മുതൽ പുനലൂർ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്നു. 2026 – 27 അധ്യയന വർഷം ബഥേലിന്റെ ശതാബ്ദി വർഷമായി ആഘോഷിക്കുകയാണ്. 2027 ഏപ്രിൽ മാസം 20, 21 തീയതികളിൽ നടക്കുന്ന സമാപന സമ്മേളനത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ചരിത്ര സ്മരണികയിൽ ഉൾപ്പെടുത്തുന്നതിന് താഴെപ്പറയുന്ന ചരിത്രരേഖകൾ കൈവശമുള്ളവർ ദയവായി അയച്ചു തരുവാൻ അപേക്ഷിക്കുന്നു.
- ബഥേൽ ബൈബിൾ കോളേജ് വർഷംതോറും പ്രസിദ്ധീകരിക്കാറുള്ള വാർഷിക പതിപ്പുകൾ (1997 – നു മുൻപുള്ളവ), തത്തുല്യമായ മറ്റ് പ്രസിദ്ധീകരണങ്ങൾ.
- അമൂല്യ ചിത്രങ്ങൾ – ബിരുദദാന ചടങ്ങുകൾ, മറ്റു പ്രത്യേക സമ്മേളനങ്ങൾ, ബിരുദധാരികളുടെ ഗ്രൂപ്പ് ഫോട്ടോകൾ, മുൻകാല അധ്യാപകരുടെ ഫോട്ടോകൾ.
- 1970 വരെ ബിരുദധാരികൾക്ക് നൽകിയ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ.
- ഹോം മിഷണറി കൗൺസിൽ (HMC) മുഖാന്തരം സ്ഥാപിതമായ സഭകൾ സംബന്ധമായ വിവരങ്ങൾ (സ്ഥാപകൻ, സ്ഥാപിത വർഷം, ഇപ്പോഴത്തെ സ്ഥിതി). ബഥേൽ പൂർവ്വ വിദ്യാർത്ഥികളാൽ എ. ജി. നോർത്ത് ഇന്ത്യൻ മിഷന്റെ ഭാഗമായും സ്ഥാപിതമായ സഭകളും ഈ കൂട്ടത്തിൽ ഉൾപ്പെടുത്താം.
- ബഥേലിലെ പൂർവ്വ വിദ്യാർത്ഥികൾ മുഖാന്തരം കേരളത്തിന് അകത്തും പുറത്തും ഇതര പെന്തക്കോസ് ത് സഭകളുടെ ഭാഗമായി സ്ഥാപിതമായ സഭകൾ സംബന്ധിച്ച വിവരങ്ങൾ ( സ്ഥാപകൻ, സ്ഥാപിത വർഷം, ഉൾപ്പെട്ടു നിൽക്കുന്ന സഭാ വിഭാഗം, ഇപ്പോഴത്തെ സ്ഥിതി).
മുകളിൽ പറയപ്പെട്ടവയിൽ ഏതെങ്കിലും വിഷയങ്ങൾ സംബന്ധിച്ച് ആധികാരിക രേഖകൾ കയ്യിലുള്ളവർ നേരിട്ടോ അല്ലാതെയോ (വാട്സ്ആപ്പ്, ഇമെയിൽ) മുഖാന്തരം 2026 ഡിസംബർ 31 – ന് മുൻപ് അയച്ചു തരുവാൻ പ്രോത്സാഹിപ്പിക്കുന്നു. ഈ ഉദ്യമത്തിൽ നിങ്ങളുടെ സഹായം കൂടുതൽ കൃത്യതയാർന്ന ചരിത്ര ക്രോഡീകരണത്തിലേക്കാണ് ഞങ്ങളെ നയിക്കുന്നത്. നേരിട്ട് നൽകുന്ന രേഖകളും ചിത്രങ്ങളും കേടുപാടുകൂടാതെ തിരികെ ഏൽപ്പിക്കുന്നതായിരിക്കും. വാട്സ്ആപ്പ്, ഇമെയിൽ വഴി അയക്കുന്നവർ സ്കാൻഡ് കോപ്പി അയക്കുവാൻ ഉത്സാഹിക്കണമേ.
എഡിറ്റോറിയൽ ബോർഡിനു വേണ്ടി,
ഡി. മാത്യൂസ്
(ചീഫ് എഡിറ്റർ)
വാട്സ്ആപ്പ് നമ്പർ: +91 9446600209
e-mail: centenary2027@gmail.com

