കുളനട: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പന്തളം സെന്ററിന്റെ ഇരുപതാമത് കൺവൻഷൻ ഡിസംബർ 10 മുതൽ 14 വരെ കുളനട ദൈവസഭാ ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രൂഷകനും സ്റ്റേറ്റ് ഫീൽഡ് സെക്രട്ടറിയുമായ പാസ്റ്റർ വൈ. മോനി ഉദ്ഘാടനം ചെയ്യും.
സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി, റവ. ടി. എ. വർഗീസ്, പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ പി.സി. ചെറിയാൻ, ഡോ.കെ. മുരളീധർ (കോയമ്പത്തൂർ), ലില്ലിക്കുട്ടി സാമുവൽ (ബാംഗ്ലൂർ) എന്നിവർ പ്രസംഗിക്കും.
ചെങ്ങന്നൂർ ക്രൈസ്റ്റ് സിംഗേഴ്സ് ഗാന ശുശ്രൂഷ നിർവഹിക്കും. എൽഎം, സൺഡേസ്കൂൾ,
വൈപിഇ വാർഷിക സമ്മേളനം ഉണ്ടായിരിക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടും കർതൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും.
പാസ്റ്റർ ആന്റണി മെയിൻ (പബ്ലിസിറ്റി കൺവീനർ)
