കോട്ടയം: ഗീഹോൻ തിയോളജിക്കൽ സെമിനാരിയുടെ ആറാമത് ഗ്രാജുവേഷൻ സർവീസ് ജനുവരി 24ന് ശനിയാഴ്ച കോട്ടയം മാങ്ങാനം ക്രൈസ്തവാശ്രമത്തിൽ നടന്നു.
ബി.റ്റിഎച്ച്; എം.ഡിവ്; ഡിപ്ലോമ ഇൻ ക്രിസ്ത്യൻ കൗൺസലിംഗ് എന്നീ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് റവ.ഡോ.എം.വി.സൈമൺ (ഡയറക്ടർ) സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രൊഫ.ബിനു രാജ് (രെജിട്രാർ) അധ്യക്ഷതവഹിച്ചു. കുര്യൻ തോമസ് (ചെയർമാൻ) അനുഗ്രഹ പ്രഭാഷണം നടത്തി. “അടിയൻ ഇതാ, അടിയനെ അയക്കേണമേ ” ( യെശ.6:8) എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം.
ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി പ്രിൻസിപ്പാൾ റവ.ഡോ. ജോൺ അലക്സ് മുഖ്യാതിഥിയായിരുന്നു. ഐപിസി ചങ്ങനാശ്ശേരി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോർജി വർഗീസ് നിയോഗ പ്രാർത്ഥന നടത്തി. സിസ്റ്റർ വിദ്യ സന്തോഷ് & ടീം (ഗ്രേസ് വോയിസ്, വെണ്ണിക്കുളം) സംഗീത ശുശ്രൂഷ നിർവഹിച്ചു.
പഠനത്തിലും ശുശ്രൂഷയിലും മികവു പുലർത്തിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി.
റവ.മോസസ് എസ്. എച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. റവ.ഡോ.രാജു എം.തോമസ് (അക്കാഡമിക് ഡീൻ) ഗ്രാജുവേറ്റ്സിനെ പരിചയപ്പെടുത്തി.
ഡോ.അനീഷ ജേക്കബ് കൗൺസലിംഗിൻ്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു.
വിദ്യാർത്ഥികളുടെ പ്രതിനിധികളായി പാസ്റ്റർ ജോസഫ് ചാക്കോ, സിസ്റ്റർ കുഞ്ഞുമോൾ കെ.കെ, പാസ്റ്റർ ബിനു രഘുനാഥ്, സിസ്റ്റർ ത്രേസ്സിയാമ്മ ഷിബു, പാസ്റ്റർ വി.പി.ജോൺ എന്നിവർ പ്രസംഗിച്ചു.
റവ.റ്റിറ്റൊ തോമസ് (പ്രിൻസിപ്പാൾ ) സങ്കീർത്തനം വായിച്ചു.
പാസ്റ്റർമാരായ കെ.സി.ജോസഫ്, ബി.സജി കായംകുളം, ജൂബി മാത്യു ഛത്തീസ്ഗഡ്, പോൾ തോമസ്, കെ.സി.മനോജ് എന്നിവർ പ്രാർത്ഥന നയിച്ചു.
പാസ്റ്റർ സോളമൻ, പാസ്റ്റർ സാം വർഗീസ്, സിസ്റ്റർ സീനാ വർഗീസ് രാജസ്ഥാൻ, എന്നിവർ ആശംസകൾ അറിയിച്ചു.
പാസ്റ്റർ ടി.യു.ജോസ് നേപ്പാൾ നേതൃത്വം നൽകി. റവ.സാക് ജോൺ (അഡ്മിനിസ്ട്രേറ്റർ) സ്വാഗതവും റവ.റ്റിറ്റൊ തോമസ് (പ്രിൻസിപ്പാൾ ) കൃതജ്ഞതയും പറഞ്ഞു.
കഴിഞ്ഞ ഒരു ദശാബ്ദമായി ദൈവശാസ്ത്ര പഠനരംഗത്ത് അനുഗൃഹീത സാന്നിധ്യമാണ് ഗീഹോൻ തിയോളജിക്കൽ സെമിനാരി. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾ ഓൺലൈനിലാണ് പഠനം നടത്തുന്നത്. പുതിയ ബാച്ച് ഫെബ്രുവരി 8 ന് ആരംഭിക്കും എന്ന് ഡയറക്ടർ റവ.ഡോ.എം.വി. സൈമൺ, സ്റ്റാഫ് സെക്രട്ടറി റവ. പി.എസ്. ചെറിയാൻ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9656633750
