ഐവർകാല : എ.ജി. കൊട്ടാരക്കര സെക്ഷൻ മിഷൻ ആൻഡ് ഇവാഞ്ചലിസം ഡിപ്പാർട്ട് മെന്റിന്റെ ആഭിമുഖ്യത്തിൽ ഐവർകാല എ. ജി. ചർച്ചിന്റെ ചുമതലയിൽ നവംബർ 24ന് സൗത്ത് കടമ്പനാടിന്റെ വിവിധ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ സന്ദേശ റാലിയും പരസ്യയോഗവും നടത്തി. ലഹരിക്കെതിരെ സമൂഹത്തിൽ അവ ബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
മിഷൻ ആൻഡ് ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ റെജി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്ഷൻ സെക്രട്ടറി പാസ്റ്റർ സിബി ജോൺ സന്ദേശ റാലി ഉദ്ഘാടനം ചെയ്തു. മിഷൻ സെക്രട്ടറി ബ്രദർ. കെ. ഒ. ജോൺ, ട്രഷറർ. ബ്രദർ. സൈമൺ ഡാനിയൽ, കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ അച്ഛൻ കുഞ്ഞ്, ബ്രദർ ഡി ജോയിക്കുട്ടി എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി
വിവിധ കവലകളിൽ നടന്ന പരസ്യ യോഗങ്ങളിൽ പാസ്റ്റർമാരായ റെജി വർഗീസ്, ഡാനിയേൽ ഡേവിഡ്, പവിൻ എസ്.ജോർജ്, അച്ഛൻ കുഞ്ഞ് ചെറുവക്കൽ, ഏബ്രഹാം കോശി, എബിൻ അച്ചൻ കുഞ്ഞ്, ഷിബിൻ രാജ് എന്നിവർ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി പ്രസംഗിച്ചു. ബ്രദർ സന്തോഷ്, സിസ്റ്റർ. നികിത എന്നിവരുടെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.
ബ്രദർ ഡി. ജോയിക്കുട്ടിയുടെ ഭവനത്തിൽ നടന്ന സമാപന സമ്മേളനത്തിൽ നാടിന്റെ നന്മയ്ക്കായി പ്രത്യേക പ്രാർത്ഥന നടന്നു. തുടർന്ന് പാസ്റ്റർ റെജി ജോൺ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
വാർത്ത : പാസ്റ്റർ. എബ്രഹാം കോശി

