ബെംഗളൂരു: ചൊക്കസാന്ദ്ര ഗ്രേയ്സ് എ.ജി കൺവെൻഷനും ഉണർവ് യോഗവും നവം. 27 മുതൽ 29 വരെ പീനിയ ചൊക്കസാന്ദ്ര ഗ്രേയ്സ് എ.ജി സഭാഹാളിൽ നടക്കും.
പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലസൻ (പള്ളിപ്പാട് ), അജി ഐസക്ക് (അടൂർ ) എന്നിവർ പ്രസംഗിക്കും.
പാസ്റ്റർ ബിജി രാജൻ, സിസ്റ്റർ കരിശ്മ ജോസഫ് എന്നിവർ ഗാനശുശ്രൂഷ നിർവഹിക്കും .
ദിവസവും രാവിലെ 10.30 മുതൽ 1 വരെ ഉണർവ് യോഗവും വൈകിട്ട് 6.30 മുതൽ സുവിശേഷയോഗവും നടക്കും.
സീനിയർ പാസ്റ്റർ തോമസ് സി. ഏബ്രഹാം, പാസ്റ്റർ ബിനു ജോൺ എന്നിവർ നേതൃത്വം നൽകും.

