കുമ്പനാട് : ഐപിസി ജനറൽ കൗൺസിലിൻ്റെ അടിയന്തിര യോഗം ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 16 ന് ഓൺ ലൈനിൽ കൂടിയ യോഗമാണ് സുപ്രധാന തീരുമാനം എടുത്തത്.
പാസ്റ്റർ ഫിലിപ്പ് പി. തോമസിനെ ജനറൽ പ്രസിഡന്റായും, പാസ്റ്റർ സാം ജോർജിനെ ജനറൽ വൈസ് പ്രസിഡന്റായും, പാസ്റ്റർ തോമസ് ജോർജിനെ ജനറൽ സെക്രട്ടറിയായും, പാസ്റ്റർ ടൈറ്റസ് ഈപ്പനെ ജോയിന്റ് സെക്രട്ടറിയായും, ബ്രദർ കുഞ്ഞച്ചൻ വാളകത്തെ ജോയിന്റ് സെക്രട്ടറിയായും, ബ്രദർ സജി പോളിനെ ജനറൽ ട്രഷററായും കൗൺസിൽ യോഗം ഏകകണ്ഡമായി തിരഞ്ഞെടുത്തു.
ജനറൽ കൗൺസിലിന്റെ തീരുമാനപ്രകാരം പുനഃസംഘടിപ്പിച്ച പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഐപിസിയുടെ ജനറൽ തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

