നിലമ്പൂർ: ഐ.പി.സി മലബാർ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി പുനഃസംഘടിപ്പിച്ച ഗൂഡല്ലൂർ ഏരിയയുടെ പ്രവർത്തനോൽഘാടനവും മിഷൻ കോഡിനേറ്ററുടെ നിയമനവും നടന്നു. സെപ്റ്റംബർ 28ന് ഗൂഡല്ലൂർ മർത്തോമാനഗർ ഐ.പി.സി പെനിയേൽ ചർച്ചിൽ നടന്ന പൊതുയോഗത്തിൽ മലബാർ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ് ഏരിയയുടെ പ്രവർത്തനോൽഘാടനം നിർവഹിച്ചു.
ഗൂഡല്ലൂർ ഏരിയയുടെ മിഷൻ കോഡിനേറ്ററായി പാസ്റ്റർ അനിൽ വർഗ്ഗീസിനെ നിയമിച്ചു. മലബാർ കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജിമ്മി കുര്യാക്കോസ് മുഖ്യസന്ദേശം നൽകി. ഐ. പി. സി മലബാർ കേരള സ്റ്റേറ്റ് തിയോളജിക്കൽ ബോർഡ് സെക്രട്ടറി പാസ്റ്റർ സജി കെ. മാത്യു യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഗൂഡല്ലൂർ മുതൽ കോത്തഗിരി വരെയുള്ള പ്രദേശങ്ങളിൽ ഗൂഡല്ലൂർ ഏരിയയുടെ കീഴിൽ 20 സഭകളും 17 ശുശ്രൂഷകരുമുണ്ട്. 400-ലധികം സ്നാനപ്പെട്ട വിശ്വാസികളുള്ള പ്രവർത്തനമേഖലയാണ് ഇത്.
ഐ.പി.സി ജനറൽ കൗൺസിലിന്റെ അനുമതിയോടെ 1999-ൽ അന്നത്തെ കേരള സ്റ്റേറ്റ് തിരിച്ചതാണ് ഗൂഡല്ലൂർ ഏരിയ. ചിലവർഷങ്ങൾ നിർജീവമായികിടന്ന ഗൂഡല്ലൂർ ഏരിയയാണ് മലബാർ കേരള സ്റ്റേറ്റ് പുനഃസംഘടിപ്പിച്ചത്.
മലബാർ കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ വിൻസന്റ് തോമസ്, സ്റ്റേറ്റ് ട്രഷറർ ബ്രദർ ജെയിംസ് വർക്കി, സൺഡേ സ്കൂൾ സ്റ്റേറ്റ് സെക്രട്ടറി സിഞ്ചു മാത്യു, പാസ്റ്റർമാരായ ടി.വി. ജോയി, എം.എം. മാത്യു, കെ.ഐ. വർഗ്ഗീസ്, ബാബു മഞ്ചേരി, അനീഷ് തോമസ്, ഷാജി പി. തോമസ്, കെ.വി. ജേക്കബ്, കെ.സി. സ്കറിയ, ബിജു ശമുവേൽ, ഷാജി മാങ്കൂട്ടം, ആൽബർട്ട് റോബിൻ, കൗൺസിൽ അംഗങ്ങളായ കെ.ഇ. ജേക്കബ്, രാജൻ ഈനോശ്, തോമസ് ചാക്കോ, മാത്യു പി.എം., ജിബു കെ.വൈ. എന്നിവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.
പാസ്റ്റർ ദാനിയേൽ നീലഗിരി, പാസ്റ്റർ സുരേഷ് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.


