വിക്ടോറിയ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ന്യൂ കവനെന്റ പെന്തെക്കൊസ്തൽ ചർച്ച് ഓസ്‌ട്രേലിയ കൺവൻഷൻ ഇന്ന് ഒക്ടോബർ 1 മുതൽ 4 ഞായർ വരെ വിക്ടോറിയ ഡെവൻ മേഡോസിലെ ന്യൂ കവനെന്റ പെന്തെക്കൊസ്തൽ ചർച്ച് ഹാളിൽ വെച്ച് നടക്കും.
ദിവസവും വൈകിട്ട് 6.30 ന് സുവിശേഷ പ്രസംഗം, രാവിലെ 10 ന് പൊതുയോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥനയും വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് യുവജന മീറ്റിംഗ് എന്നിവയും സമാപന ദിവസമായ ഞായറാഴ്ച സംയുക്ത സഭായോഗവും നടക്കും.
സഭയുടെ സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
മെൽബൺ, സിഡ്നി, പെര്‍ത്ത് തുടങ്ങിയ ഓസ്‌ട്രേലിയയിലെ 10 ഓളം സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

