മസ്കറ്റ് : പെന്തക്കോസ്‌തൽ അസംബ്ലി മസ്കറ്റ് (OPA) സഭയുടെ 26- മാതു നാഷണൽ കോൺഫറൻസ് നവംബർ 26 ന് മസ്കറ്റിലെ ഗാല ചർച്ച് കോംപൗണ്ടിലുള്ള ബോഷ് ഹാളിൽ വച്ചു നടക്കും. സഭാംഗങ്ങളുടെ ഏറ്റവും വലിയ ആത്മിക സംഗമമാണ് ഈ കോൺഫറൻസ്. സഭാ പ്രസിഡന്റ് പാസ്റ്റർ രാജൻ ജോർജ് ഉത്ഘാടനം നിർവഹിക്കുന്ന കോൺഫറൻസിൽ പാസ്റ്റർ റെജി മാത്യു മുഖ്യ അതിഥി ആയിരിക്കും. കുട്ടികൾ, യുവജനങ്ങൾ, മുതിർന്നവർ, പാസ്റ്റേഴ്‌സ് എന്നിവർക്കായി വിവിധ സെക്ഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. സഭാ കൗൺസിൽ സെക്രട്ടറി ബ്രദർ പി എസ് അലക്സാണ്ടറിന്റെ നേതൃത്വത്തിൽ കോൺഫറൻസിനായി വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

