ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് YPCA കേരള സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്തുതിയുടെയും ആരാധനയുടെയും ആറു മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ആത്മീയ സംഗമം നവംബർ 1 കേരളപ്പിറവി ദിനത്തിൽ വൈകുന്നേരം 3.30 പി.എം. മുതൽ 9.30 പി.എം. വരെ റാന്നി പള്ളി ഭാഗം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ വച്ച് നടത്തപ്പെടുകയാണ്. പ്രസ്തുത യോഗത്തിൻ്റെ സമർപ്പണ ശുശ്രൂഷ സഭാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ റ്റി. എം കുരുവിള നിർവഹിക്കുന്നതും, മുഖ്യ ദൈവവചന സന്ദേശം പാസ്റ്റർ പ്രിൻസ് തോമസ് നൽകുന്നതുമാണ്.
ക്രൈസ്തവ കൈരളിക്ക് സുപരിചിതരും അനുഗ്രഹീത ഗായകരുമായ അനിൽ അടൂർ, ലോർഡ്സൺ ആന്റണി, പാസ്റ്റർ നിജീഷ് കോവളം എന്നിവരോടൊപ്പം വാദ്യോപകരണങ്ങളിലൂടെ ദൈവനാമത്തെ മഹത്വപ്പെടുത്തുന്ന പ്രസിദ്ധരായ ദൈവദാസന്മാരും ഈ ശുശ്രൂഷയിൽ പങ്കുചേരുന്നു.
കേരള പിറവി ദിനത്തിൽ, സ്തിയുടെയും ആരാധനയുടെയും മധുരസ്വരങ്ങളിലൂടെ ദൈവസാന്നിദ്ധ്യം അനുഭവിച്ചറിയാനും, ദൈവവചനത്താൽ ആത്മീയമായി ശക്തിപ്പെടാനും, ഒരുമിച്ച് കർത്താവിന്റെ നാമത്തെ മഹത്വപ്പെടുത്താനുമുള്ള അവസരമാണ് വൈ. പി. സി. എ ഒരുക്കിയിരിക്കുന്നത്.

