ചങ്ങനാശേരി: ദി പെന്തെക്കൊസ്ത് മിഷൻ ചങ്ങനാശേരി സഭയുടെ (തിരുവല്ല സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഒക്ടോബർ 18, 19 തീയതികളിൽ പെരുന്ന എ സി റോഡിലുള്ള റ്റി.പി.എം ഗ്രൗണ്ടിൽ നടക്കും.
ഇന്നും നാളെയും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും നാളെ രാവിലെ 9.30 ന് പൊതുയോഗവും നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. യോഗാനന്തരം രോഗികൾക്കായുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
