സംസ്ഥാന കൃഷി മന്ത്രി അഡ്വക്കേറ്റ് സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു.
വേദിയിൽ: ജോയ് മുളയ്ക്കൽ, ജേക്കബ് സെബാസ്റ്റ്യൻ, എം.എൽ.എ. ഉഷ വിജയൻ, ഡോ. ജോർജി എബ്രഹാം, ഡോ. കെ മുരളീധർ പാസ്റ്റർ കെ ജെ ജോബ്, നിഷാന്ത് തുടങ്ങിയവർ
വയനാട്: മാനന്തവാടി കൊയിലേരി താബോർ സെൻററിൽ പ്രവർത്തിച്ചുവരുന്ന വയനാട് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകളും ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനവും നടന്നു.ഐ.സി.പി.എഫ് ജനറൽ ഗവേണിംഗ് ബോഡിയുടെ അംഗീകാരത്തോടെ, ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കിക്കൊണ്ട് I.C.P.F U.S.A ചാപ്റ്റർ ആണ് ഹോസ്പിറ്റൽ നടത്തിവരുന്നത്.


മെഡിക്കൽ ക്യാമ്പുകൾക്ക് ഡോ. കെ മുരളീധർ, ഡോ. ടോണി, ഡോ.ഷീബ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഐ.സി.പി.എഫ്. മെഡിക്കൽ ടീമും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരും പങ്കെടുത്തു. കൊയിലേരി ഹോസ്പിറ്റൽ കോമ്പൗണ്ട്, മീനങ്ങാടി ഐ.സി.പി.എഫ് ക്യാമ്പ് സെൻറർ,
തലപ്പുഴ,തൃശ്ശിലേരി,
തോട്ടമൂല,പേരാൽ എന്നിവിടങ്ങളിലെ ട്രൈബൽ മിഷൻ അങ്കണത്തിലുമാണ് മെഡിക്കൽ ക്യാമ്പുകൾ നടന്നത്. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ മെഡിക്കൽ ക്യാമ്പുകളുടെ ഉദ്ഘാടനം നിർവഹിച്ചു. സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനങ്ങൾ ലഭ്യമായതുകൊണ്ട് ജീവിതത്തിൻറെ നാനാതുറകളിൽ ഉള്ള നൂറുകണക്കിന് രോഗികൾക്ക് പ്രയോജനമായി. മീനങ്ങാടിയിൽ നടന്ന ക്യാമ്പിൽ ഡോ. ജെയിംസ് ജോർജും ഡോ. സിനി ജോയ്സ് മാത്യൂസും സംബന്ധിച്ചിരുന്നു.
മദ്രാസ് മെഡിക്കൽ മിഷൻ നെഫ്രോളജി വകുപ്പ് മേധാവിയും TANKER ഫൗണ്ടേഷൻ ഫൗണ്ടർ ട്രസ്റ്റിയുമായ
പ്രൊഫ.ഡോ. ജോർജ്ജി എബ്രഹാം സംഭാവന ചെയ്ത നാല് ഡയാലിസിസ് മിഷ്യനുകൾ സ്ഥാപിച്ച് പുതുതായി രൂപീകൃതമായ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് നിർവഹിച്ചു. താബോർ സെൻറർ ഡയറക്ടർ പാസ്റ്റർ ജോയ് മുളക്കൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി എം.എൽ.എ. ഉഷാ വിജയൻ, മാനന്തവാടി മുനിസിപ്പൽ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ഡോ. ജോർജി എബ്രഹാം, ഐ.സി.പി.എഫ്- യു എസ്.എ വൈസ് ചെയർമാൻ പാസ്റ്റർ തോമസ് വർഗീസ്, ട്രഷറർ പാസ്റ്റർ ബിജു ഡാനിയേൽ , കേരള മിഷൻ സെക്രട്ടറി ബ്രദർ ബോബു ഡാനിയേൽ,
മഹനീയം ഡി -അഡിക്ഷൻ സെൻറർ മാനേജിംഗ് ഡയറക്ടർ നൈനാൻ തോമസ് ഒറ്റത്തെങ്ങിൽ, പാസ്റ്റർ മാരായ കെ.ജെ. ജോബ്, സി.വി. വിൽസൺ, വി.സി ജേക്കബ്, വർഗീസ് ചാക്കോ, ബേബി ജോൺ, ബിനീഷ് മലങ്കര തുടങ്ങി നിരവധി ജനപ്രതിനിധികളും പാസ്റ്റർമാരും പൗരപ്രമുഖരും സംബന്ധിച്ചു. വയനാട് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.സി.ഒ. ജോബ് നന്ദി പ്രകാശിപ്പിച്ചു.
ജന്മനാടിനെ മറക്കാത്ത ബ്രദർ മാത്യു തോമസ് ഒറ്റത്തെങ്ങിൽ എന്ന മനുഷ്യസ്നേഹി മാനന്തവാടി കൊയിലേരിയിൽ നിർമിച്ച താബോർ ഹിൽ റിവർവ്യൂ റിട്രീറ്റ് സെൻറർ എന്ന കെട്ടിട സമുച്ചയത്തിന്റെ രണ്ടു നിലകൾ സൗജന്യമായി
ഹോസ്പിറ്റൽ നടത്തിപ്പിനായി ഐ.സി.പി.എഫിന് കൈമാറിയതിനാലാണ് 24 മണിക്കൂറും സേവനം ലഭിക്കുന്ന ആശുപത്രി സ്ഥാപിതമായത്. ദന്തൽ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. താബോറിന്റെ ചുമതലയിൽ ഡി- അഡിക്ഷൻ ക്യാമ്പുകളും സെമിനാറുകളും, തയ്യൽപരിശീലന കേന്ദ്രവും ഉൾപ്പെടെയുള്ള വ്യത്യസ്ത പ്രോഗ്രാമുകളും ഇവിടെ നടന്നുവരുന്നു.
വാർത്ത: കെ.ജെ. ജോബ് വയനാട്

