• നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക്…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
Written by:
P S Cherian
റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ

പിസിനാക് ചിക്കാഗോ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

P S Cherian - NEWS - May 4, 2026
P S Cherian
233 views 1 sec 0 Comments

കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ

ചിക്കാഗോ: ജൂലൈ രണ്ടു മുതൽ അഞ്ചുവരെ ചിക്കാഗോയിൽ നടക്കുന്ന നാല്പതാമത് പെന്തെസ്തൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് നാഷണൽ ഭാരവാഹികൾ അറിയിച്ചു.
വെബ്സൈറ്റിലൂടെയുള്ള രജിസ്ട്രേഷൻ ഇപ്പോഴും തുടരുന്നു. ലോകോത്തര നിലവാരമുള്ള താമസ ഭക്ഷണക്രമീകരണങ്ങൾ ആവശ്യമുള്ളവർക്ക് ഇപ്പോഴും ലഭ്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ഒഹയർ എയർപോർട്ടിനടുത്തുള്ള ഷാംബർഗ് കൺവെൻഷൻ സെന്റർ ആണ് സമ്മേളന വേദി. സമ്മേളന സ്ഥലത്തുള്ള റിനൈസൻസ് ഹോട്ടലിലും തൊട്ടടുത്തുള്ള മറ്റ് ഹോട്ടലുകളിലും ആയിട്ടാണ് താമസ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ സഭയായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ സഭയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ഡോ സതീഷ് കുമാർ, പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ, പാസ്റ്റർ അനീഷ്‌ കൊല്ലം, ഡോ സജി ഫിലിപ്പ്, പാസ്റ്റർ സജി മാത്യു, പാസ്റ്റർ ജോൺസൺ ജോർജ്, പാസ്റ്റർ വൈ യോഹന്നാൻ എന്നിവർ മലയാളം സെഷനിൽ അതിഥി പ്രാസംഗികരായി എത്തും. റവ ജോൺ ബിവിയർ, ഡോ ജോയൽ മുഡമാലി, ജെയ്സൺ റിച്ചാർഡ് എന്നിവരാണ് ഇംഗ്ലീഷ് സെഷനിലെ പ്രധാന പ്രാസംഗികർ. ഡോ ആനി ജോർജ്, സിസ്റ്റർ ജൂഡി പട്ടാശേരിൽ എന്നിവർ ലേഡീസ് മീറ്റിങ്ങിൽ പ്രസംഗിക്കും.
അമേരിക്കയിലെ പ്രധാന മലയാളി പ്രസംഗകരും വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും.
അമേരിക്കയിലെ പ്രസിദ്ധ സംഗീത ഗ്രൂപ്പായ അപ്പർ റൂം പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും. കൺവൻഷന്റെ പ്രധാന തീം ആയ ജനറേഷൻ ടു ജനറേഷൻ എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചകളും സെമിനാറുകളും സമ്മേളനത്തിൽ ഉണ്ടായിരിക്കും.
മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും സമ്മേളനത്തിൽ റവ. ജോർജ് മാത്യു പുതുപ്പള്ളി അച്ഛൻ മുഖ്യാതിഥി ആയിരിക്കും.

നാഷണൽ ഭാരവാഹികളായ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ. സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് സിപിഎ, ഇംഗ്ലീഷ് സെഷൻ കൺവീനർ ഡോ ജോനാഥൻ ജോർജ്, ലേഡീസ് കോർഡിനേറ്റർ ജീന വിൽസൺ എന്നിവരുടെ നേതൃത്വത്തിലുള്ള ദേശീയ കമ്മിറ്റിയാണ് കോൺഫറൻസിന് നേതൃത്വം നൽകുന്നത്. നാഷണൽ പ്രയർ കോർഡിനേറ്ററായി പാസ്റ്റർ പി വി മാമൻ നാഷണൽ മീഡിയ കോർഡിനേറ്ററായി കുര്യൻ ഫിലിപ്പ്, നാഷണൽ രജിസ്ട്രേഷൻ കോർഡിനേറ്റർ ആയി ഷെറി ജോർജ് എന്നിവരും പ്രവർത്തിച്ചുവരുന്നു.
ലോക്കൽ കൺവീനർമാരായ പാസ്റ്റർ ജിജു ഉമ്മൻ, ഡോ ടൈറ്റസ് ഈപ്പൻ, സെക്രട്ടറിമാരായ ഡോ ബിജു ചെറിയാൻ, ജോൺ മത്തായി ട്രഷറർമാരായ കെ.ഒ ജോസ് സിപി എ, വർഗീസ് സാമുവൽ എന്നിവർ നേതൃത്വം നൽകുന്ന വിപുലമായ പ്രാദേശിക പ്രവർത്തക സമിതി വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

5000 ത്തിലധികം വിശ്വാസികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. PCNAKCHICAGO.ORG എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്. കോൺഫ്രൻസ് സംബന്ധമായ എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. രണ്ടുവർഷത്തിൽ ഒരിക്കൽ നടത്തപ്പെടുന്ന പിസിനക് കോൺഫ്രൻസ് ഈ വർഷം കഴിഞ്ഞാൽ 2028 ൽ ആയിരിക്കും ഇനി ഉണ്ടാവുക.

കുര്യൻ ഫിലിപ്പ്
847 912 5578

TAGS:
PREVIOUS
പാസ്റ്റർ മാത്യു ടി. കോശി (75) ഹ്യൂസ്റ്റണിൽ നിര്യാതനായി
NEXT
ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന വാർഷീക ജനറൽ ക്യാമ്പിന് തിരുവല്ലയിൽ തുടക്കമായി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2689 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1877 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1674 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1000 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1312 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1231 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1183 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1196 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
August 10, 2026
ആസാദി യൂത്ത് റിട്രീറ്റ് ഓഗസ്റ്റ് 15-ന്
August 12, 2026
സാമൂഹിക സാംസ്‌കാരിക മേഖലകളിലെ മാറ്റങ്ങളില്‍ മിഷ്ണറിമാര്‍ക്ക് നിര്‍ണ്ണായക പങ്ക്: മുഖ്യമന്ത്രി വി.ഡി സതീശൻ
March 5, 2026
ഇറാനില്‍ ക്രൈസ്തവർ കഠിന പീഡനത്തിൽ
November 3, 2025
ഐപിസി ഹിമാചൽ സ്റ്റേറ്റ് പാസ്റ്റേഴ്സ് & ലീഡേഴ്സ് കോൺഫറൻസിനു അനുഗ്രഹ സമാപ്തി
Leave a Reply

Click here to cancel reply.

Recent Posts

  • നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക് റീജിയൺ പ്രസിഡൻ്റ്
  • കണ്ണൂർ വളകൈ കാപ്പുംകര അറയ്ക്കൽ കണ്ടത്തിൽ കെ.ഒ. ദേവസ്യ (88) നിത്യതയിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved