ഒക്കലഹോമ: കോട്ടയം പുത്തൻപറമ്പിൽ പരേതനായ പി. സി. ചാക്കോയുടെ മകൻ പി. സി.എബ്രഹാം (മോനി – 64) ആഗസ്റ്റ് 16 ന് ഒക്കലഹോമയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട്.
ഒക്കലഹോമയിലെ IPA സഭാംഗമായിരുന്നു. ആഗസ്റ്റ് 16 ന് ഞായറാഴ്‌ച രാവിലെ നടന്ന സഭായോഗാനന്തരം പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. ഐപിസി ഫിലദൽഫിയ കോട്ടയം കഞ്ഞിക്കുഴി സഭാംഗമാണ്.
ഭാര്യ: തോട്ടയ്ക്കാട് തണംഗപതിക്കൽ കുടുംബാംഗമായ എൽസി എബ്രഹാം (ശാന്തി)
മക്കൾ: പാസ്റ്റർ ബ്രയൻ എബ്രഹാം, ബെൻ എബ്രഹാം
മരുമക്കൾ: മാറായ ബ്രയൺ എബ്രഹാം, റെനീറ്റ ബെൻ എബ്രഹാം
കൊച്ചുമക്കൾ: മാർക്ക്, ജോൺസ്, ഏലിയറ്റ്
സഹോദരങ്ങൾ : സാറാമ്മ മാഗ്നാസ്കോട് ( സ്വീഡൻ), പാസ്റ്റർ പി.സി.ചാണ്ടി (ഫിലദെൽഫിയ) പാസ്റ്റർ പി.സി.വർഗീസ് (ഒക്ലഹോമ), പാസ്റ്റർ പി. സി. മാത്യു(ഒക്ലഹോമ ), പാസ്റ്റർ പി. സി. ജേക്കബ് (സീനിയർ പാസ്റ്റർ ഫിലദെൽഫിയ ചർച്ച് റോളറ്റ് -ഡാളസ്)
