ചെറുവക്കൽ: ഐപിസി വേങ്ങൂർ സെന്ററിന്റെയും കിളിമാനൂർ സെന്ററിന്റെയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും നേതൃത്വത്തിൽ 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസംബർ 20 മുതൽ 27 വരെ ന്യൂ ലൈഫ് ഗ്രൗണ്ടിൽ നടക്കും. ശാലേം വോയ്സ് പത്തനാപുരം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 27 ഞായറാഴ്ച രാവിലെ 8.30 -ന് നടക്കുന്ന സംയുക്ത ആരാധനയോടു കൂടി കൺവൻഷൻ സമാപിക്കും. സെന്റർ പ്രസിഡന്റ് റവ. ഡോ. ജോൺസൺ ഡാനിയേൽ ജനറൽ കൺവീനറായി വിപുലമായ കമ്മറ്റിയെ തെരെഞ്ഞെടുത്തു. കൺവൻഷനോട് അനുബന്ധിച്ച് പി.വൈ. പി.എ, സണ്ടേസ്കൂൾ, വിമൻസ് ഫെല്ലോഷിപ്പ് എന്നിവയുടെ വാർഷികം നനടക്കും. സാം സി. ഡാനിയേൽ (അഡ്മിനിസ്ട്രേറ്റർ), പാസ്റ്റർ എം. സി. ജോൺ (സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.
വിവരങ്ങൾക്ക് : ഇവാ. ജോൺസൺ ജെ. : 9495474034. പാസ്റ്റർ എം.സി.ജോൺ:
9446593655

