ന്യൂഡൽഹി : മലങ്കര പെന്തെക്കോസ്തിനോടൊപ്പം ഉണർവിന്റെ തീജ്വാല പടർന്ന ഉത്തര ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളുടെ പെന്തെക്കോസ്ത് ചരിത്ര പ്രകാശനവും, കൺവെൻഷനും ഒക്ടോബർ 11 ഞായർ വൈകിട്ട് 5.30 മുതൽ നടക്കും.
ഡൽഹി എൻസിആർ ഗുഡ്ന്യൂസ് ചാപ്റ്ററും, ജിഡിപിഎഫ് പാസ്റ്റേഴ്സ് ഫെലോഷിപ്പും സംഘടിപ്പിക്കുന്ന ഈ സമ്മേളനം ഗോൾ ദാഖാന ഡൽഹി കാത്തലിക് ആർച്ച് ഡയോസിസ് കമ്മ്യൂണിറ്റി ഹാളിലാണ് നടക്കുന്നത്.
ഉത്തര ഭാരതത്തിൽ പെന്തെക്കോസ്ത് ഉണർവ് എത്തി ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും, കൃത്യമായ ചരിത്രരേഖകളുടെ അഭാവം മുൻനിർത്തി; വിവിധ മുഖ്യധാരാ പെന്തെക്കോസ്ത് സഭകളുടെ ഐക്യമായുള്ള പരിശ്രമത്താൽ തയ്യാറാക്കിയതാണ് ഈ ഗ്രന്ഥം. വടക്കേ ഇന്ത്യയിലെ സുവിശേഷവേലയിൽ വ്യാപൃതരായ ദൈവദാസന്മാരുടെ ജീവിതാനുഭവങ്ങൾ, അരനൂറ്റാണ്ട് പിന്നിട്ട സഭകളുടെ ചരിത്രം, ആദ്യകാല മിഷണറിമാരുടെയും അല്മായ പ്രമുഖരുടെയും വിവരണം, ഹിന്ദി മേഖലയിലെ ക്രൈസ്തവ നേതാക്കളുടെ ചരിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പുസ്തകം രചിച്ചിരിക്കുന്നത്. ഇതോടൊപ്പം നടക്കുന്ന കൺവെൻഷനിൽ ഡോ. പോൾ മാത്യുസ് (ഉദയ്പൂർ) മുഖ്യ പ്രഭാഷണം നടത്തും.സിസ്റ്റർ പെർസിസ് ജോൺ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ ആർ. ഏബ്രഹാം, ലാജി പോൾ തുടങ്ങിയവർ പങ്കെടുക്കും.
വാർത്ത : ഈശോ ജേക്കബ്

