എറണാകുളം: ജീസസ് റിഡീംസ് ശുശ്രൂഷയുടെ സ്ഥാപകൻ ബ്രദർ മോഹൻ സി. ലാസർ നയിക്കുന്ന ‘പാസ്റ്റേഴ്‌സ് & ലീഡേഴ്‌സ്’ കോൺഫറൻസ് 2026 സെപ്റ്റംബർ 8 ചൊവ്വാഴ്ച നടക്കും. ഉദയംപേരൂർ ജീസസ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30-നാണ് പരിപാടി ആരംഭിക്കുന്നത്.
അമ്പതിലേറെ വർഷങ്ങളായി ലോകമെമ്പാടും സുവിശേഷീകരണ, വിടുതൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന ദൈവദാസനാണ് ബ്രദർ മോഹൻ സി. ലാസർ. തൂത്തുക്കുടി നാലുമവാടിയിലെ പ്രാർത്ഥനാ ക്യാമ്പസ്, തെങ്കാശിയിലെ പ്രാർത്ഥനാ പർവ്വതം എന്നിവ കേന്ദ്രീകരിച്ച് ആത്മീയ ഉണർവിനായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ശുശ്രൂഷകൾ ആഗോളതലത്തിൽ ശ്രദ്ധേയമാണ്.
സഭാ ശുശ്രൂഷകരെയും ആത്മീയ നേതാക്കളെയും ശക്തീകരിക്കുന്നതിനായാണ് ലോക്കോ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ ഈ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. തെക്കൻ കേരളത്തിലുള്ളവർക്കാണ് എറണാകുളത്ത് സൗകര്യമൊരുക്കിയിരിക്കുന്നത്. വടക്കൻ കേരളത്തിലുള്ളവർക്കായി സെപ്റ്റംബർ 9-ന് കോഴിക്കോടും കോൺഫറൻസ് നടക്കും.
ഭക്ഷണക്രമീകരണങ്ങളും പരിമിതമായ സീറ്റുകളും മാത്രമുള്ളതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ എന്ന് ലോക്കോ മിനിസ്ട്രീസ് ഭാരവാഹി സുവി. അനു ജേക്കബ് അറിയിച്ചു. രജിസ്ട്രേഷനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക: https://form.svhrt.com/6a60d3bd7722210ae34e16c8
