കായംകുളം:ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ആലപ്പുഴ ഈസ്റ്റ് സെന്ററിന്റെ
52 മത് സെന്റർ കൺവൻഷൻ 2026 ഫെബ്രുവരി 4 ബുധൻ മുതൽ 8 ഞായർ വരെ കായംകുളം എലീം കാക്കനാട് ഐ.പി സി.ചർച്ച് ഗ്രൗണ്ടിൽ നടക്കും.
ഐ പിസി ആലപ്പുഴ ഈസ്റ്റ് സെന്റർ പ്രസിഡന്റ് പാസ്റ്റർ ബി. മോനച്ചൻ കായംകുളം ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ ജെ തോമസ്, റ്റി ഡി ബാബു, ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, റെജിമാത്യൂ , ഷാജി സി മത്തായി, ജോൺസൻ ഡാനിയേൽ എന്നിവർ ദൈവചനത്തിൽ നിന്നും സംസാരിക്കുന്നു. ഹെവൻലി ബീറ്റ്സ് കൊട്ടാരക്കര ഗാനശുശ്രൂഷ നിർവഹിക്കുന്നു. പുത്രി കാസംഘടനകളുടെ വാർഷിക യോഗവും പാസ്റ്റേഴ്സ് ഫാമിലി മീറ്റിങ്ങും ഇതിനോടനുബന്ധിച്ചു നടക്കും.
പാസ്റ്റർമാരായ ജോർജ് ഡാനിയേൽ, എം. ഓ ചെറിയാൻ, ബിജു തോമ സ് സഹോദരന്മാരായ ജെയിംസ് മാത്യൂ , ഡി.എച്ച് എഡിസൻ , വർഗ്ഗീസ് ബേബി എന്നിവർ നേതൃത്വം നൽകും.
പബ്ലിസിറ്റി കൺവീനർ: പാസ്റ്റർ ഷാജി വർഗ്ഗീസ് കലയപുരം
