“കർത്താവിനെ എന്നോടുകൂടെ വാഴ്ത്തുക; നാം ഒരുമിച്ച് അവന്റെ നാമത്തെ ഉന്നതിപ്പിക്കാം.” — സങ്കീർത്തനം 34:3
കർത്താവായ യേശുക്രിസ്തുവിനോടുള്ള അത്യന്തം നന്ദിയോടെയും സന്തോഷത്തോടെയും ഐ.പി.സി താബോർ ചർച്ച്, കോർക്ക് – അയർലണ്ട് സഭയുടെ രണ്ടാമത് വാർഷിക കൺവെൻഷൻ
റിവർസ്റ്റിക് കമ്മ്യൂണിറ്റി സെന്റർ, P43 E128 ൽ
നവംബർ 6,7,8 (വെള്ളി – ഞായർ) തീയതികളിൽ നടക്കും.
ആരാധന, പ്രാർത്ഥന, സ്തുതിഗാനങ്ങൾ, ദൈവവചന ശുശ്രൂഷ എന്നിവയിലൂടെ ദൈവസന്നിധിയിൽ പുതുക്കപ്പെടാനും ആത്മീയമായി ശക്തിപ്പെടാനും ഈ സംഗമം ഒരു അനുഗൃഹീത അവസരമായിരിക്കും. ദൈവജനങ്ങൾ ഒന്നായി സംഗമിക്കുമ്പോൾ ദൈവസാന്നിധ്യം ശക്തമായി പ്രകടമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
അഭിഷിക്തമായ ആരാധനയിലൂടെയും ദൈവവചനപ്രഖ്യാപനത്തിലൂടെയും ഓരോ ഹൃദയത്തിലും കൃപയും ആത്മീയ പുതുക്കലും അനുഭവിക്കപ്പെടട്ടെ എന്നതാണ് ഞങ്ങളുടെ പ്രാർത്ഥന.
സ്ഥലം: റിവർസ്റ്റിക് കമ്മ്യൂണിറ്റി സെന്റർ, P43 E128
തീയതികൾ: നവംബർ 6,7,8– 2026 (വെള്ളി – ഞായർ)
ഉദ്ഘാടനം: പാസ്റ്റർ സി. ടി. എബ്രഹാം (IPC അയർലണ്ട് & യൂറോപ്പ് റീജിയൻ പ്രസിഡൻറ്)
പ്രസംഗകർ: പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ ഇമ്മാനുവൽ കെ.ബി
ആരാധനാ നേതൃത്വം: പാസ്റ്റർ ടോം ഫിലിപ്പ് തോമസ് (USA)
ആരാധനാ സംഘം: ഐ.പി.സി താബോർ ചർച്ച്.
പാസ്റ്റർ ഷോൺ മാത്യു (ചർച്ച് പാസ്റ്റർ)
ഇവാഞ്ചലിസ്റ്റ്.ഡേവിഡ് ജോർജ് (അസോസിയേറ്റ് പാസ്റ്റർ)
